പ്രണയത്തിന്‍റെ മധുരവുമായി ‘മായാനദി’ ക്രിസ്തുമസിനെത്തും

റാണി പദ്മിനിക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ‘മായാനദി’ ക്രിസ്തുമസിന് പ്രേക്ഷകരുടെ മുന്നിലെക്കെത്തും. ആഷിഖ് അബുവും ടൊവീനോ തോമസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്  ഇത് . പുതിയ കാലത്തിന്‍റെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ടൊവിനോ നായകനാവുന്ന മായാനദിയില്‍  ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യെന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായെത്തിയ പുതുമുഖം ഐശ്വര്യ ലക്ഷ്മിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാത്തന്‍, അപ്പു എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ടൊവിനോയും ഐശ്വര്യയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അമല്‍ നീരദിന്‍റെ കഥയ്ക്ക് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ് […]

യാത്രയുടെ അനുഭവം പങ്കുവെക്കാന്‍ ‘ഒമ്പതാം വളവിനപ്പുറം’ തിയേറ്ററുകളിലേക്ക്

സംവിധായകന്‍ വി എം വിനുവിന്‍റെ  സഹോദരന്‍ അനില്‍ സംവിധാനം ചെയ്യുന്ന  ‘ഒമ്പതാം  വളവിനപ്പുറം’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. കോഴിക്കോട് നഗരത്തില്‍ കച്ചവടം നടത്തുന്ന അഞ്ച് കൂട്ടുകാരുടെ കഥയാണ് ഇതില്‍ പറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ താമരശേരി ചുരത്തിലൂടെ കര്‍ണാടകത്തിലേക്ക് പുറപ്പെടുന്ന ഇവരുടെ യാത്രയും അതിനിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ജോയ് മാത്യു, മാമുക്കോയ, ജെന്നിഫര്‍ ആന്‍റണി, നിര്‍മല്‍ പാലാഴി, ശശി കലിംഗ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖമായ പി എം സാദി, ഹാസ്യതാരങ്ങളായ പ്രദീപ് ബാല്‍, സി ടി കബീര്‍, ഷൈജു […]

സല്‍മാന്‍ ഖാന്‍റെ ‘ഗൈര്‍ സിന്താ ഹേ’ ക്രിസ്തുമസിനെത്തും

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും, കത്രീന കൈഫും  ഒന്നിക്കുന്ന ചിത്രമാണ് ‘ഗൈര്‍ സിന്താ ഹേ’. 2012 ല്‍ ഇറങ്ങിയ ‘ഏക്‌ ദി ടൈഗര്‍’ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. യാഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രത്തിന്‍റെ സംവിധാനം. ഏക്‌ ദി ടൈഗര്‍   സംവിധാനം ചെയ്തത് കബീര്‍ ഖാനായിരുന്നു. ആദിത്യ ചോപ്രയുടെ  കഥയ്ക്ക് അലി അബ്ബാസ് സഫര്‍ തന്നെ ആണ്  തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശാല്‍-ശേഖര്‍ സംഗീതവും ജുലിയസ് പക്കിയാം പശ്ചാത്തല സംഗീതവും നല്‍കിയിരിക്കുന്നു. ‘ഗൈര്‍ […]

സൂപ്പര്‍ ഹീറോസിനെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാന്‍ ‘ജസ്റ്റിസ് ലീഗ്’

ഡിസി കോമിക്‌സ് സൂപ്പർ ഹീറോ ടീമിനെ ആസ്പദമാക്കി ഒരുക്കുന്ന സൂപ്പർ ഹീറോ ചിത്രമാണ് ‘ജസ്റ്റിസ് ലീഗ്’. ഹോളിവുഡ് സൂപ്പര്‍ ഹീറോ കഥാപാത്രങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍പുറത്തെത്തി. ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, വണ്ടര്‍ വുമണ്‍, അക്വാമാന്‍, സൈബോര്‍ഗ് എന്നിവരാണ് സിനിമയിലെ സൂപ്പര്‍ ഹീറോകള്‍. വീല്‍ ബീല്‍, ക്രിസ് ടെരിയോ എന്നിവരുടെ തിരക്കഥയില്‍ സാക്ക് സ്നിഗറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വാര്‍ണര്‍ ബ്രോസിന്‍റെ  ബാനറില്‍ ഒരുങ്ങുന്ന ഈ സൂപ്പർ ആക്ഷൻ ചിത്രം 2ഡി, 3ഡി ഐമാക്സ് 3ഡി എന്നിവയില്‍ നവംബര്‍ 18ന് പ്രദര്‍ശനത്തിനെത്തും.  

ഏറെക്കാലത്തിനുശേഷം മലയാളത്തിന് ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറികൂടി; ‘മെല്ലെ’ 20ന്  തീയേറ്ററുകളില്‍

ഗ്രാമീണ പശ്ചാത്തലത്തില്‍ ഹൃദയ ബന്ധങ്ങളുടെ കഥ പറയുന്ന ‘മെല്ലെ’ ഈ മാസം 20 ന്  തീയേറ്ററുകളില്‍ എത്തുകയാണ്.  നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം,  സിനിമയെ പ്രണയിച്ച ഒരു എഞ്ചിനീയറുടെ സ്വപ്ന സാക്ഷാല്‍ക്കാരവും കൂടിയാണ്. ചിത്രത്തിന്‍റെ നിര്‍മ്മാണത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും സംവിധായകന്‍  മനസ്സ് തുറക്കുന്നു. സിനിമ റിലീസാകുന്നതിനുമുമ്പ് തന്നെ മെല്ലെയിലെ ഗാനങ്ങള്‍ക്ക് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ സാധിച്ചിരുന്നല്ലോ. ഏതു തരത്തിലുള്ള ഒരു ചിത്രമാണ് നമുക്ക് തീയേറ്ററുകളില്‍ പ്രതീക്ഷിക്കാന്‍ കഴിയുക? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മെല്ലെ ഒരു […]

പ്രേക്ഷകരില്‍ പ്രണയം നിറയ്ക്കാന്‍ ”മെല്ലെ”അവര്‍ വരുന്നു

മലയാളത്തില്‍ മറ്റൊരു റോമാന്‍റിക് സിനിമ കൂടി  കടന്നുവരികയാണ്.  ബിനു ഉലഹന്നാന്‍ സംവിധാനം ചെയ്യുന്ന ‘മെല്ലെ’  ഒക്ടോബര്‍ 20 ന് തിയേറ്ററുകളില്‍ എത്തും. ത്രിയേക പ്രൊഡക്ഷൻസിന്‍റെ  ബാനറിൽ  ജോണി സി ഡേവിഡ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.  ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്റ്യനുമാണ്. പശ്ചാത്തല സംഗീതം വിജയ് ജേക്കബ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. അമിത് ചക്കാലക്കൽ, തനൂജ കാർത്തിക്, ജോജു ജോർജ്, ജോയ് മാത്യു, പി ബാലചന്ദ്രൻ, വിവേക് ഭാസ്‌ക്കർ ഹരിദാസ് എന്നിവർ ചിത്രത്തില്‍  പ്രധാന കഥാപാത്രങ്ങളെ […]

‘രാജു ഗരി ഗദ2’ റിലീസിനൊരുങ്ങുന്നു

ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേതം തെലുങ്കില്‍ റിലീസിനൊരുങ്ങുകയാണ്. ‘രാജു ഗരി ഗദ2’ എന്ന പേരില്‍  ആണ് ചിത്രം ഇറങ്ങുന്നത്.  ഓംകാറാണ് തെലുങ്കില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ ജയസൂര്യ അവതരിപ്പിച്ച മെന്‍റലിസ്റ്റായി തെലുങ്കില്‍ എത്തുന്നത് സൂപ്പര്‍താരം നാഗാര്‍ജുനയാണ്. സാമന്തയാണ് നായിക. സീരത് കപൂര്‍, അശ്വിന്‍, വെണ്ണല കിഷോര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. 2015ല്‍ ഇതേപേരില്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്‍റെ  തുടര്‍ഭാഗമാണ് ഈ സിനിമയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതെങ്കിലും ചിത്രം പ്രേതത്തിന്‍റെ റീമേക്കാണെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. […]

അമല്‍ നീരദ്-ആഷിക് അബു കൂട്ടുകെട്ടിന്‍റെ ”മായാനദി”

റാണി പദ്മിനിക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയായ മായാനദിയുടെ ചിത്രീകരണം മധുരയില്‍ ആരംഭിച്ചു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാം പുഷ്കരനും, ദിലീഷ് നായരും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്‍റെ  നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ  സി ഐ എ യ്ക്കു ശേഷം  അമല്‍ നീരദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൊവിനോ […]

സലിംകുമാറിന്‍റെ കറുത്ത ജൂതന്‍  ആഗസ്റ്റ് 18 ന് തിയേറ്ററുകളില്‍

സലിം കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  കറുത്ത ജൂതന്‍  ആഗസ്റ്റ് 18 ന് തിയേറ്ററുകളിലെത്തും. സലീം കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ  ഇക്കാര്യം അറിയിച്ചത്  . ഇപ്പോള്‍ നിലവിലുള്ള മാള പോസ്റ്റ് ഓഫീസ് പണ്ട് ഒരു ജൂതന്റെ വീടായിരുന്നു എന്ന് ഞാന്‍ അറിഞ്ഞപ്പോള്‍ അത് അന്വേഷിച്ചറിയാനുള്ള കൗതുകമാണ് കറുത്ത ജൂതന്‍ എന്ന സിനിമയായി പരിണമിച്ചതെന്നും അദ്ധേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.എല്‍.ജെ ഫിലിംസാന്ന് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

‘ഹിമാലയത്തിലെ കശ്മലന്‍’ ഇന്ന് തീയറ്ററുകളിലേക്ക്

  അഭിരാം ഉണ്ണിത്താന്‍ ഒരുക്കിയ ‘ഹിമാലയത്തിലെ കശ്മലന്‍’ ഇന്ന് റിലീസിംഗിന് എത്തുന്നു. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ  52 പുതുമുഖ താരങ്ങളാണ്  പ്രധാനവേഷത്തിലെത്തുന്നത്. . അരവിന്ദ് ചന്ദ്രശേഖർ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്തും ചിത്രസംയോജനം രാമു രവീന്ദ്രനും അരവിന്ദ് ഗോപാലും ചേർന്നാണ് ഒരുക്കുന്നത്. ‘ഓവർ ദി മൂൺ ഫിലിംസ്’ ന്റെ ബാനറിൽ നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ, അരുണിമ അഭിരാം ഉണ്ണിത്താൻ എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.