ജാവയ്ക്ക് പിന്നാലെ യെസ്ഡി ബൈക്കുകളും ഇന്ത്യയിലേക്ക്

ജാവയ്ക്ക് പിന്നാലെ യെസ്ഡി ബൈക്കുകളും ഇന്ത്യയിലേക്ക്. ജാവ ബൈക്കുകളെ ഇന്ത്യയില്‍ കൊണ്ടുവരുന്ന ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനി സ്ഥാപകന്‍ അനുപം തരേജ ഇക്കാര്യം സ്ഥിരീകരിച്ചു. ജാവ, ബിഎസ്എ ബൈക്കുകളെ ഇന്ത്യയില്‍ വില്‍ക്കാനുള്ള അനുമതി ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിക്കാണ്. അതേസമയം യെസ്ഡി ബൈക്കുകള്‍ എന്നു ഇന്ത്യയില്‍ വരുമെന്ന വിശദാംശങ്ങള്‍ തരേജ വെളിപ്പെടുത്തിയില്ല. വിപണിയില്‍ ജാവ ബൈക്കുകള്‍ സ്ഥാനമുറപ്പിച്ചതിന് ശേഷം മാത്രമായിരിക്കും യെസ്ഡിയെ കുറിച്ചു ക്ലാസിക് ലെജന്‍ഡ്‌സ് ചിന്തിക്കുക. തുടക്കകാലത്തു മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച  ഐഡിയല്‍ ജാവ കമ്പനിയായിരുന്നു ജാവ, യെസ്ഡി […]

ടിവിഎസ് വിഗൊയുടെ വില കുറഞ്ഞു

ടിവിഎസ് ഒന്നിന് പിറകെ ഒന്നായി മോഡലുകളുടെ വില  പുതുക്കുന്നു. ടിവിഎസ് ശ്രേണിയില്‍ പ്രചാരമേറിയ വിഗൊ സ്‌കൂട്ടറിന്‍റെ വില കുറഞ്ഞു. രണ്ടായിരം രൂപയാണ് ടിവിഎസ് വിഗൊയ്ക്ക് കുറഞ്ഞത്. ഇനി മുതല്‍ 50,165 രൂപയാണ് ടിവിഎസ് വിഗൊയുടെ പുതുക്കിയ വില.  നേരത്തെ 52,165 രൂപയായിരുന്നു മോഡലിന്‍റെ മുമ്പത്തെ പ്രൈസ്ടാഗ്. വിലകള്‍ എല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. അതേസമയം വിഗൊ ഡിസ്‌ക് ബ്രേക്ക് പതിപ്പിന്‍റെ വിലയില്‍ മാറ്റമില്ല. 53,083 രൂപയാണ് ഡിസ്‌ക് ബ്രേക്കുള്ള വിഗൊയുടെ വില.   സ്‌കൂട്ടറിന്‍റെ വില്‍പന കൂട്ടുകയാണ് പുതിയ […]

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക് എത്തി

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക് എന്ന ഖ്യാതി ബജാജ് CT100 കൈയ്യടക്കിയിട്ട് കാലം കുറച്ചായി. ബജാജ് CT100 നെക്കാളും കുറഞ്ഞ വിലയില്‍ മറ്റൊരു മോഡലിനെ അവതരിപ്പിക്കാന്‍ പ്രധാന എതിരാളിയായ ഹീറോയ്ക്ക് ഇന്നു വരെ സാധിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ CT100 ന്‍റെ വില വീണ്ടും വെട്ടിക്കുറച്ച് ബജാജ് അത്ഭുതം കാട്ടിയിരിക്കുകയാണ്. CT100 നിരയിലേക്ക് കൂടുതല്‍ ഫീച്ചറുകളുള്ള പുതിയ വകഭേദങ്ങളെ അടുത്തിടെയാണ് ബജാജ് സമര്‍പ്പിച്ചത്.   കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 32,653 രൂപ വിലയുണ്ടായിരുന്ന CT100B യെ […]

പുതിയ പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്

പുതിയ പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്. കോസ്മറ്റിക് പള്‍സര്‍ NS200 ന്‍റെ ടൂറര്‍ പതിപ്പാണ് പുതിയ അഡ്വഞ്ചര്‍ എഡിഷന്‍. ഇസ്താംബുള്‍ മോട്ടോര്‍ ഷോയിലാണ് പുതിയ പള്‍സറിനെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചത്. ഡിസൈനിലും എഞ്ചിനിലും എടുത്തുപറയത്തക്ക മാറ്റങ്ങളില്ലാതെയാണ് പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷന്‍റെ ഒരുക്കം. എന്നാല്‍ ഡിസൈനിന് ആകെമൊത്തം ലഭിച്ചിട്ടുള്ള കോസ്മറ്റിക് അപ്ഡേറ്റുകള്‍ അഡ്വഞ്ചര്‍ എഡിഷന് പുതുമ സമര്‍പ്പിക്കുന്നുണ്ട്. ഹെഡ്ലൈറ്റ് ഗ്രില്‍, നക്കിള്‍ ഗാര്‍ഡുകള്‍, എഞ്ചിന്‍ ബാഷ് പ്ലേറ്റ് എന്നിവ ബൈക്കിന്‍റെ പ്രധാന വിശേഷങ്ങളാണ്. മുന്‍ കൗളിനും […]

5,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമായി അപ്രീലിയ SR 125 ബുക്കിംഗ് ആരംഭിച്ചു

ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ അപ്രീലിയ SR 125 സ്‌കൂട്ടറിനെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അധികം വെച്ചുനീട്ടാതെ പുതിയ സ്‌കൂട്ടറിന്റെ ബുക്കിംഗ് അപ്രീലിയ ഇന്ത്യയില്‍ ആരംഭിച്ചു. 65,310 രൂപയാണ് അപ്രീലിയ SR 125 സ്‌കൂട്ടറിന്‍റെ എക്‌സ്‌ ഷോറൂം വില. പെയ്ടിഎം സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് മുഖേനയാണ് പുതിയ അപ്രീലിയ സ്‌കൂട്ടറിന്‍റെ ബുക്കിംഗ്. www.apriliasr.in എന്ന വെബ്‌സൈറ്റില്‍ നിന്നും പുതിയ 125 സിസി സ്‌കൂട്ടറിനെ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് അയ്യായിരം രൂപ ക്യാഷ്ബാക്ക് ഓഫറും അപ്രീലിയ പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക […]

നിരത്തില്‍ കരുത്തനാവാന്‍ പുതിയ യമഹ R15 V3; ബുക്കിംഗ് ആരംഭിച്ചു

ബൈക്ക് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തുനിന്ന യമഹ YZF R15 V3 ഇന്ത്യയിലേക്ക്. വരവിന് മുന്നോടിയായി പുതിയ യമഹ R15 V3 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. 2018 ഫെബ്രുവരി മാസം പുതിയ R15 V3 മോട്ടോര്‍സൈക്കിളിനെ യമഹ വിപണിയില്‍ അവതരിപ്പിക്കും. 5,000 രൂപയാണ് യമഹ R15 V3 യുടെ ബുക്കിംഗ് തുക. അവതരണത്തിന് പിന്നാലെ മോട്ടോര്‍സൈക്കിളിന്‍റെ വിതരണം ആരംഭിക്കുമെന്നാണ് സൂചന. രാജ്യാന്തര വിപണികളില്‍ പുതുതലമുറ യമഹ R15 V3 നിലവില്‍ വില്‍പനയിലുണ്ട്. അതേസമയം രാജ്യാന്തര പതിപ്പില്‍ […]

നിരത്തില്‍ കരുത്തനാവാന്‍ ഹീറോ എച്ച്‌എഫ് ഡൊണ്‍

ആകര്‍ഷകമായ സവിശേഷതകളുമായി ഹീറോ എച്ച്‌എഫ് ഡൊണ്‍ വിപണിയിലെത്തിയിരിക്കുകയാണ്. നിലവില്‍ ഒഡീഷയില്‍ മാത്രമാണ് പുതിയ കമ്മ്യൂട്ടര്‍ ബൈക്കിനെ ഹീറോ അവതരിപ്പിച്ചിരിക്കുന്നത്. 37,400 രൂപയാണ് ബൈക്കിന്‍റെ എക്സ്ഷോറൂം വില. വിപണിയില്‍ ഒരിടവേളയ്ക്ക് ശേഷമാണ് എച്ച്‌എഫ് ഡൊണിനെ ഹീറോ തിരികെ എത്തിക്കുന്നത്. റെഡ്, ബ്ലാക് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് കമ്മ്യൂട്ടര്‍ ബൈക്ക് എത്തുന്നത്. ക്രോമിന് പകരം ബ്ലാക്ഡ് ഔട്ട് തീമാണ് ഇതിന് ല്‍കിയിരിക്കുന്നത്. പുതിയ ബിഎസ് IV എഞ്ചിനിലാണ് 2018 എച്ച്‌എഫ് ഡൊണിന്‍റെ പ്രവര്‍ത്തനം. 97.2 സിസി, സിംഗിള്‍സിലിണ്ടര്‍, എയര്‍കൂള്‍ഡ് എഞ്ചിനില്‍ […]

അഡ്വഞ്ചര്‍ യാത്ര ആഗ്രഹിക്കുന്നവര്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഹിമാലയന്‍ എത്തുന്നു

നിരത്ത് കീഴടക്കാന്‍ കൂടുതല്‍ മികവോടെ റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ മോഡല്‍ ഹിമാലയന്‍ എത്തുന്നു. അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തില്‍പ്പെട്ടതാണ് പുതിയ ഹിമാലയന്‍. സ്നോ, ഗ്രാഫൈറ്റ് നിറഭേദങ്ങളിലായിരിക്കും ഹിമാലയന്‍ എത്തുക. പുതിയ നിറങ്ങള്‍ നല്‍കിയതല്ലാതെ മറ്റു മാറ്റങ്ങളൊന്നും കമ്പനി വാഹനത്തിന് വരുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിച്ചെടുത്ത നിലവിലെ 411 സി സി ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെ ആയിരിക്കും പുതിയ ഹിമാലയനും കരുത്തു നല്‍കുക. 2018 ഫെബ്രുവരിയോടെയായിരിക്കും വാഹനം വിപണിയില്‍ എത്തുന്നത്. ഹിമാലയത്തിന്‍റെ വില സംബന്ധിച്ച വിവരങ്ങള്‍ […]

ബൈക്ക് പ്രേമികളുടെ മനം കവരാന്‍ ‘ഹോണ്ട ഗോള്‍ഡ് വിങ്ങ്’ ഇന്ത്യയില്‍; ബുക്കിംഗ് ആരംഭിച്ചു

ഹോണ്ടയുടെ ഡ്യൂവല്‍ ക്ലച്ച്‌ ട്രാന്‍സ്മിഷന്‍ ടെക്നോളജിയില്‍ എത്തുന്ന ആദ്യ ഗോള്‍ഡ് വിങ്ങ് പതിപ്പ്   ഹോണ്ട ഗോള്‍ഡ് വിങ്ങ് ഇന്ത്യയില്‍ പുറത്തിറങ്ങി. 26.85 ലക്ഷം രൂപ മുതലാണ് പുതിയ ഹോണ്ട ഗോള്‍ഡ് വിങ്ങിന്‍റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ക്യാന്‍ഡി ആര്‍ഡന്‍റ് റെഡ് നിറത്തിലാണ് പുതിയ മോട്ടോര്‍സൈക്കിളിനെ ഹോണ്ട അവതരിപ്പിക്കുന്നത്. 2018 ജനുവരി മുതലാണ് ഇതിന്‍റെ വിതരണം ഹോണ്ട ആരംഭിക്കുക. പുതിയതായി വികസിപ്പിച്ച ഫ്ളാറ്റ് 6സിലിണ്ടറാണ് പുതിയ ഗോള്‍ഡ് വിങ്ങിന്‍റെ പ്രധാന സവിശേഷത. ചെറിയ ഫ്രണ്ട് ഫെയറിങ്ങും, ഇലക്‌ട്രിക്കലി അഡ്ജസ്റ്റബിള്‍ വിന്‍ഡ്സ്ക്രീനും ഗോള്‍ഡ് […]

അഡ്വഞ്ചർ ടൂറിസം ആഗ്രഹിക്കുന്നവര്‍ക്കായി കേരളത്തിലെ ആദ്യ ലക്ഷ്വറി ബൈക്ക് റെന്‍റൽ സർവീസ്

തകർപ്പൻ മോട്ടോർസൈക്കിളിൽ നാടുകൾ ചുറ്റിക്കാണാൻ ആഗ്രഹിക്കുന്നവരാണ് യുവാക്കളിൽ ഭൂരിപക്ഷം പേരും. പക്ഷേ ബൈക്ക് വാടകയ്ക്ക് നൽകുന്ന നിയമാനുസൃതമായ സംവിധാനങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കേരളത്തില്‍ ഇതിനുള്ള അവസരം വന്നിരിക്കുന്നു. കൊച്ചി പാടിവട്ടത്തെ ‘കഫേറൈഡ്‌സ്’ എന്ന ലക്ഷ്വറി ബൈക്ക് റെന്‍റൽ സർവീസും സിറ്റി റൈഡ്‌സ് എന്ന സ്‌കൂട്ടർ റെന്‍റൽ സർവീസും നിയമാനുസൃതമായി പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ലക്ഷ്വറി ബൈക്ക് റെന്‍റൽ സർവീസാണ്. കേരളാ ടൂറിസത്തിന്‍റെ ബാഡ്ജ് ഉപയോഗിക്കാൻ അനുവാദം ലഭിച്ചിട്ടുള്ള കേരളത്തിലെ ആദ്യ ലക്ഷ്വറി ബൈക്ക് റെന്‍റൽ സർവീസാണ് ഇന്ന് കഫേ റൈഡ്‌സ്. അഡ്വഞ്ചർ […]