അഡ്വഞ്ചർ ടൂറിസം ആഗ്രഹിക്കുന്നവര്‍ക്കായി കേരളത്തിലെ ആദ്യ ലക്ഷ്വറി ബൈക്ക് റെന്‍റൽ സർവീസ്

തകർപ്പൻ മോട്ടോർസൈക്കിളിൽ നാടുകൾ ചുറ്റിക്കാണാൻ ആഗ്രഹിക്കുന്നവരാണ് യുവാക്കളിൽ ഭൂരിപക്ഷം പേരും. പക്ഷേ ബൈക്ക് വാടകയ്ക്ക് നൽകുന്ന നിയമാനുസൃതമായ സംവിധാനങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ കേരളത്തില്‍ ഇതിനുള്ള അവസരം വന്നിരിക്കുന്നു. കൊച്ചി പാടിവട്ടത്തെ ‘കഫേറൈഡ്‌സ്’ എന്ന ലക്ഷ്വറി ബൈക്ക് റെന്‍റൽ സർവീസും സിറ്റി റൈഡ്‌സ് എന്ന സ്‌കൂട്ടർ റെന്‍റൽ സർവീസും നിയമാനുസൃതമായി പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ലക്ഷ്വറി ബൈക്ക് റെന്‍റൽ സർവീസാണ്. കേരളാ ടൂറിസത്തിന്‍റെ ബാഡ്ജ് ഉപയോഗിക്കാൻ അനുവാദം ലഭിച്ചിട്ടുള്ള കേരളത്തിലെ ആദ്യ ലക്ഷ്വറി ബൈക്ക് റെന്‍റൽ സർവീസാണ് ഇന്ന് കഫേ റൈഡ്‌സ്.

അഡ്വഞ്ചർ ടൂറിസം രംഗത്ത് കേരളത്തിനുള്ള വലിയ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ഇവിടെ. മറ്റ് ദേശങ്ങളിൽ നിന്നും ഭിന്നമായി ഭൂമിശാസ്ത്രപരമായി കേരളത്തിനുള്ള പ്രത്യേകതകൾ പൂർണമായും ഒരു സഞ്ചാരിക്ക് അനുഭവവേദ്യമാക്കിത്തീർക്കാൻ ടൂറർ ബൈക്കുകളുടെ ഈ സർവീസ് സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

എല്ലാ ബൈക്കുകൾ ക്കും റെന്‍റൽ ഇൻഷുറൻസ് കവറേജ് ഉള്ളതിനാൽ സുരക്ഷിത്വം  ഉറപ്പാക്കുന്നുണ്ട് . കൂടാതെ സഞ്ചാരികൾക്ക് റൈഡിങ്ങിന് ആവശ്യമായ റൈഡിങ് ഗിയറുകളും ജാക്കറ്റ്, ഹെൽമറ്റ്, എസ് ജെ ക്യാം 4 കെ ആക്ഷൻ ക്യാമറ, മോട്ടോവുൾഫ് നീഗാർഡ്, ക്ലൗ ടെയ്ൽ ബാഗ്, സാഡിൽ ബാഗ് എന്നിവയും ഇവിടെ നിന്നു വാടകയ്ക്ക് ലഭിക്കും.

21 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമേ ബൈക്കുകൾ വാടകയ്ക്ക് നൽകുന്നുള്ളൂ. അഡ്രസ്സ് പ്രൂഫിന്‍റെയും ലൈസൻസിന്‍റയും കോപ്പിയാണ് നൽകേണ്ടത്. വിദേശികൾ തങ്ങളുടെ രാജ്യത്തു നിന്നുള്ള ഡ്രൈവിങ് ലൈസൻസിനു പുറമേ, ഇന്‍റർനാഷണൽ ഡ്രൈവിങ് പെർമിറ്റും നൽകണം. കഫേറൈഡ്‌സിന്‍റെ ബൈക്കുകളും സ്‌കൂട്ടറുകളുമെല്ലാം ജി പി എസ് സംവിധാനത്തിലൂടെ ട്രാക്ക് ചെയ്യപ്പെടുന്നവയാണ്.

prp

Leave a Reply

*