കഫീനില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍..

caffeine

കാപ്പി, ചായ എന്നത് ലോകത്തില്‍ തന്നെ വളരെ പ്രിയങ്കരമായ പാനീയങ്ങളാണ്. കഫീന്‍ ഉപയോഗിക്കുന്നത് കൊണ്ട്മനുഷ്യരില്‍ ഭൗതീകമായും മാനസികമായും ഒരു ശക്തി ലഭിക്കുമെന്നതില്‍  തര്‍ക്കമില്ല. പ്രഭാതത്തില്‍ കുടിക്കുന്ന ഒരു കപ്പ് ചായയോ കാപ്പിയോ നമ്മുടെ ക്ഷീണത്തെയും തളര്‍ച്ചയെയും മാറ്റി ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നത് അതിന്‍റെ തെളിവാണ്.

കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന  കഫീന്‍ എന്ന രാസവസ്തു സ്ഥിരമായി കുടിച്ചോ, മറ്റു രീതികളില്‍ ഉപയോഗിച്ചോ അതിനു അടിമയായാല്‍, ദൂഷ്യവശങ്ങള്‍ പലതുണ്ട്.

കഫീനില്‍ നിന്ന് പെട്ടെന്നൊരു വിമോചനം കഠിനമാണ്

coffeeaddict

ദിവസവും ചായയോ കാപ്പിയോ കുടിക്കുക എന്നത് പലരുടെയും ശീലമാണ്. കഫീന്‍ എന്നത് ഒരു ലഹരിയാണ്. സ്ഥിരമായി കഫീനൊ, അത് അടങ്ങിയ ഉത്പ്പന്നങ്ങളോ  ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഇത് പെട്ടെന്നൊരു ദിവസം അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല. അങ്ങനെ നിര്‍ത്തിയാല്‍ ഒരുപക്ഷേ അത് അയാളുടെ ജീവിതശൈലികളെ വരെ ബാധിച്ചേക്കാം. അസ്വസ്ഥതയും,പരിഭ്രാന്തിയും ചിലപ്പോള്‍ തല വേദനയുമെല്ലാം ഒരാളില്‍  സൃഷ്ടിക്കാനും ഇടയുണ്ട്. ഏറ്റവും നല്ലത് പതിയെ പതിയെ കഫീനിന്‍റെ ഉപയോഗം നിയന്ത്രിക്കുന്നതാണ്.

സമ്മര്‍ദ്ദവും ഉത്കണ്ഠയും കൂട്ടും

images (22)

കഫീന്‍ കുടിക്കുമ്പോള്‍ ഉന്മേഷം കിട്ടുമെന്നത് ശരിയാണ്, എന്നാല്‍ കഫീനിന് അടിമപ്പെടുന്നത് മൂലം ഒരു വ്യക്തിയില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇങ്ങനെ അനുഭവപ്പെട്ടാല്‍ കഫീന്‍ ഉപയോഗം ഉടന്‍ നിര്‍ത്തുക.

 

 

അതിവേഗമായ ഏജിംഗ് സംഭവിക്കുന്നു

bigstock-Beauty-Concept-Skin-Aging-Ant-74080411

പഠനങ്ങള്‍ പ്രകാരം കഫീനിന് ഏജിനെ എതിര്‍ക്കുവാനുള്ള ഏജിംഗ് ഹോര്‍മോണുകളെ( melatonin and DHEA) സാരമായി ഇല്ലാതാക്കാന്‍ സാധിക്കും. കൂടാതെ ശരീരത്തിലെ ജലാംശത്തെ നീക്കം ചെയ്യുകയും സ്കിന്നിനെ വരണ്ടതാക്കുകയും, ബലം കുറയ്ക്കുകയും,ചുളിവുകള്‍ വരുത്തുകയും ചെയ്യും. മുഖക്കുരു ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പറയുന്നു.

 

കാഫീന്‍ ഉപയോഗം ഗര്‍ഭിണികള്‍ക്ക് ആപത്ത്

download (13)

ഗര്‍ഭിണികള്‍ കഫീനിന്‍റെ ഉപയോഗം നന്നായി നിയന്ത്രിക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായി ഉപേക്ഷിക്കുകയോ ചെയ്യണം. പഠനങ്ങള്‍ പ്രകാരം കഫീനിന്‍റെ ഉപയോഗം കാരണം അണ്‌ഡവാഹിനിക്കുഴലിലെ( fallopian tubes) മസില്‍ പ്രവര്‍ത്തനങ്ങള്‍ കുറയുവാനും ഇടയാക്കും. ഒരുപക്ഷെ ഗര്‍ഭധാരണത്തെ വരെ ഇത് ബാധിക്കാമെന്നാണ് റിസര്‍ച്ചുകള്‍ പറയുന്നത്. അമിതമായി കഫീന്‍ ഉപയോഗിക്കുന്ന ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്‌.

ശരീരത്തിലെ എല്ലുകളെ ബാധിച്ചേക്കാം

osteoporosis

കഫീനിന്‍റെ അമിതമായ ഉപയോഗം ഭാവിയില്‍ ശരീരത്തിന്‍റെ എല്ലുകളെ കേടാക്കാനും സാധ്യതയുണ്ട്. ഇത് ശരീരത്തിലെ കാല്‍സ്യത്തെയും മറ്റു പോഷകങ്ങളെയും നഷ്ടപ്പെടുത്തുകയും ചെയ്യും. ഈ കാരണത്താലാണ് എല്ലുകള്‍ക്കും സന്ധികള്‍ക്കും പ്രശ്നമുള്ളവര്‍ കഫീനിന്‍റെ ഉപയോഗം നിയന്ത്രിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

prp

Leave a Reply

*