കേരള സർവകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാൻ അനുമതിയില്ല

pinarayi-vijayan-3

നോട്ടു നിരോധനത്തിന് പിന്നാലെ സഹകരണ മേഖലയിലുള്ള പ്രതിസന്ധി കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാൻ ഡൽഹിക്കു പോകാനിരുന്ന കേരള സർവകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിച്ചില്ല. സംഭവത്തിൽ കേരളത്തിന്‍റെ പ്രതിഷേധം പ്രധാനമന്ത്രിയെ രേഖാമൂലം അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സർവകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാൻ അനുമതി നിഷേധിച്ച തീരുമാനം കേന്ദ്ര സർക്കാർ തിരുത്തണമെന്നും അദ്ദേഹംപറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

prp

Leave a Reply

*