കൊച്ചി: നടൻ ദിലീപും നടി കാവ്യ മാധവനും വിവാഹിതരായി. എറണാകുളം കലൂർ വേദാന്ത ഹോട്ടലിൽ രാവിലെ 9-നും 10 മണിക്കുമിടയിലുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമാ മേഖലയിൽ നിന്നു മമ്മൂട്ടി, ജയറാം, സലിം കുമാർ, ജനാർദനൻ, മീരാ ജാസ്മിൻ, കവിയൂർ പൊന്നമ്മ, കെ.പി.എസി.ലളിത, ചിപ്പി, മേനക, ജോമോൾ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങിനെത്തി. സിനിമാ സുഹൃത്തുക്കൾക്കുംമറ്റുമായി എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ റിസപ്ഷൻ ഉണ്ടാകുമെന്നും പുതിയൊരു വിവാഹജീവിതത്തിലേക്ക് കടക്കുമ്പോൾ പ്രേക്ഷകരുടെ എല്ലാ പിന്തുണയും ആശംസകളും വേണമെന്നും ദിലീപ് പറഞ്ഞു.


