സി.എ.എ സമരത്തിന്​ അനുമതി നല്‍കി ബോംബെ ഹൈകോടതി

മുംബൈ: സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളോ ദേശവിരുദ്ധരോ അല്ലെന്ന്​ ബോംബെ ഹൈകോടതി. ബീഡ്​ ജില്ലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ അനിശ്​ചിതമായി പ്രതിഷേധിക്കാന്‍​ അനുമതി നല്‍കിയാണ്​ കോടതിയുടെ പരാമര്‍ശം​.

ബോംബെ ഹൈ​േകാടതിയുടെ ഒൗറംഗബാദ്​ ബെഞ്ചാണ്​ ഇതുമായി ബന്ധപ്പെട്ട ഉത്തരവ്​ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്​. ജസ്​റ്റിസുമാരായ ടി.വി നലവാദെ, എം.ജി സ്വാലിക്കര്‍ എന്നിവരുടെതാണ്​ ഉത്തരവ്​. ​സി.എ.എ പ്രതിഷേധം തടഞ്ഞുള്ള മജിസ്​ട്രേറ്റ്​ കോടതി ഉത്തരവിനെതിരെ ഇഫ്​തിക്കര്‍ ഷെയ്​ഖ്​ എന്നയാള്‍ നല്‍കിയ ഹരജിയാണ്​ പരിഗണിച്ചത്​. ബീഡ്​ ജില്ലയിലെ പഴയ ​ലഡാഗ്​ മൈതാനത്ത്​ സി.എ.എക്കെതിരെ പ്രതിഷേധിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

ഇത്തരം ആളുകളെ രാജ്യദ്രോഹികളെന്ന്​ വിളിക്കാനാവില്ല. നിയമത്തിനെതിരായി പ്രവര്‍ത്തക്കുന്നവരാണ്​ രാജ്യദ്രോഹികള്‍. ബീഡ്​ ജില്ലയില്‍ സമാധാനപരമായി സി.എ.എക്കെതിരെ പ്രതിഷേധിക്കണമെന്നത്​ മാത്രമാണ്​ ഹരജിക്കാരുടെ ആവശ്യമെന്ന്​ കോടതി വ്യക്​തമാക്കി. സി.എ.എ തങ്ങള്‍ക്ക്​ എതിരാണെന്ന്​ എതെങ്കിലുമൊരു വിഭാഗത്തിന്​ തോന്നുകയാണെങ്കില്‍ അതിനെതിരെ അവര്‍ക്ക്​ പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

prp

Leave a Reply

*