ഇന്ത്യ കൂടുതല്‍ കരുത്താര്‍ജിയ്ക്കുന്നു : ബ്രഹ്മാസ്ത്രത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യ .. ബ്രഹ്മോസ് പുതിയ പതിപ്പ് വിക്ഷേപണം വിജയകരം

ന്യൂഡല്‍ഹി: ഇന്ത്യ കൂടുതല്‍ കരുത്താര്‍ജിയ്ക്കുന്നു . ബ്രഹ്മാസ്ത്രത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യ. 400 കിലോമീറ്ററിലധികം ദൂരം ലക്ഷ്യം വയ്ക്കാന്‍ കഴിയുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഡിഫന്‍സ് റിസര്‍ച്ച്‌ ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ പിജെ-10 പ്രൊജക്ടിന് കീഴിലാണ് പരീക്ഷണം നടത്തിയത്. തദ്ദേശീയമായ ബൂസ്റ്റര്‍ ഉപയോഗിച്ചാണ് മിസൈല്‍ വിക്ഷേപിച്ചത്. ഇത് രണ്ടാം തവണയാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിന്റെ വിപുലീകരിച്ച പതിപ്പിന്റെ പരീക്ഷണം നടത്തുന്നത്. ബൂസ്റ്ററിന് പുറമെ മിസൈലിന്റെ എയര്‍ഫ്രെയിമും തദ്ദേശീയമായി വികസിപ്പിച്ചതാണ്. വൈകാതെ തന്നെ 500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകള്‍ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ഡിആര്‍ഡിഒ.

ലക്ഷ്യത്തിന്റെ കൃത്യതയിലും ശക്തിയിലും ബ്രഹ്മോസിനെ വെല്ലാന്‍ ലോകത്ത് വേറെ ക്രൂയിസ് മിസൈലുകളില്ല. ഇന്ന് ലോകത്തുള്ളതില്‍ വച്ച്‌ ഏറ്റവും അപകടകാരിയായ വേഗമേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും ചേര്‍ന്നാണ് ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചത്. യുദ്ധസാഹചര്യങ്ങളില്‍ ശത്രുവിന് മേല്‍ നിര്‍ണായക മേല്‍ക്കൈ നേടാന്‍ ബ്രഹ്മോസ് ഇന്ത്യയെ സഹായിക്കുന്നുണ്ട്. സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളെ പോലും തകര്‍ക്കാന്‍ ബ്രഹ്മോസിന് സാധിക്കും.

മണിക്കൂറില്‍ 3200 കിലോമീറ്റര്‍ വേഗതയിലാണ് ഇവയുടെ സഞ്ചാരം. 2500 കിലോയോളം ഭാരമുണ്ട്. കരയില്‍ നിന്നും കടലില്‍ നിന്ന് അനായാസം തൊടുക്കാന്‍ സാധിക്കും. 300 കിലോമീറ്റര്‍ സൂക്ഷ്മമായ ആക്രമണപരിധിയുള്ള മിസൈലുകളായിരുന്നു ഇത് വരെ ഉണ്ടായിരുന്നത്. എത്ര ചെറിയ ലക്ഷ്യമായാലും വലിയ ലക്ഷ്യമായാലും അവിടെ കൃത്യമായി എത്തി, പൂര്‍ണമായി തകര്‍ക്കാനും ബ്രഹ്മോസിന് അനായാസം കഴിയും.

prp

Leave a Reply

*