മ​ലി​ന​ജ​ലം ജ​ല​േ​സ്രാ​ത​സ്സു​ക​ളി​ലേ​ക്ക്​; കാ​ര​റ്റ് ക​ഴു​കു​ന്ന യ​ന്ത്ര​ങ്ങ​ള്‍​ സീ​ല്‍​വെ​ച്ചു

ഗൂ​ഡ​ല്ലൂ​ര്‍: കാ​ര​റ്റ് ക​ഴു​കു​ന്ന​വ​ര്‍ വെ​ള്ളം മ​ലി​ന​പ്പെ​ടു​ത്തു​ന്ന​താ​യി ഉ​യ​ര്‍​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

കു​ന്നൂ​ര്‍, കോ​ത്ത​ഗി​രി, ഊ​ട്ടി, കേ​ത്തി, പാ​ല​ട, മു​ത്തോ​ര ഭാ​ഗ​ങ്ങ​ളി​ല്‍ ധാ​രാ​ളം ക​ര്‍​ഷ​ക​രാ​ണ് കാ​ര​റ്റ് ക​ഴു​കു​ന്ന യ​ന്ത്രം സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ര​റ്റ് ക​ഴു​കു​ന്ന​വെ​ള്ള​വും ച​ളി​യും സ​മീ​പ​ത്തെ തോ​ടു​ക​ളി​ലും ജ​ല​േ​സ്രാ​ത​സ്സു​ക​ളി​ലേ​ക്കും ഒ​ഴു​കി​യെ​ത്തി ശു​ദ്ധ​ജ​ലം മ​ലി​ന​മാ​വു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ്​ റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കു​ന്നൂ​രി​നു സ​മീ​പം ര​ണ്ടു യ​ന്ത്ര​ങ്ങ​ള്‍ സീ​ല്‍​ചെ​യ്തു.

അ​തേ​സ​മ​യം, അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത ന​ട​പ​ടി പ​ച്ച​ക്ക​റി ക​ര്‍​ഷ​ക​രെ പ്ര​യാ​സ​ത്തി​ലാ​ക്കി. കാ​ര​റ്റ് ക​ഴു​കി മാ​ര്‍​ക്ക​റ്റി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ​താ​യി ക​ര്‍​ഷ​ക​ര്‍ പ​രാ​തി​പ്പെ​ട്ടു.

prp

Leave a Reply

*