ബുറേവി ചുഴലിക്കാറ്റ്; തമിഴ്നാട് തീരത്തോടടുക്കുന്നു

ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോടടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മൂന്നാറില്‍ നിന്ന് 30 കിലോമീറ്ററും പാമ്ബനില്‍ നിന്ന് 110 കിലോമീറ്ററും കന്യാകുമാരിയില്‍ നിന്ന് 310 കിലോമീറ്ററും അകലെയുമാണ് ചുഴലിക്കാറ്റിന്‍്റെ സ്ഥാനമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ബുറേവി ഇന്ന് രാത്രിയോടു കൂടിയോ നാളെ പുലര്‍ച്ചയോടു കൂടിയോ തമിഴ്നാട് തീരം തൊടും.

കേരളത്തിലേക്ക് ചുഴലിക്കാറ്റ് പ്രവേശിക്കുന്നതിന് മുമ്ബ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബറേവി കേരളത്തില്‍ തിരുവനന്തപുരം പൊന്മുടിക്ക് അടുത്തുകൂടി പ്രവേശിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. അതിതീവ്ര മഴയ്ക്കും കാറ്റിനും തെക്കന്‍ ജില്ലകളില്‍ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. തെക്കന്‍ കേരളത്തിലും, തമിഴ്നാട് തീരങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

https://www.youtube.com/channel/UCLfYPOjiX-kprg9a-kv_p7g?sub_confirmation=1

prp

Leave a Reply

*