ബാർ കോഴക്കേസ്: മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരെ പുനഃരന്വേഷണം വേണ്ടെന്ന് വിജിലൻസ്

മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരെ ബാർ കോഴക്കേസിൽ പുനഃരന്വേഷണം വേണ്ടെന്ന് വിജിലൻസ് കോടതിയിൽ. പുതിയ തെളിവുകൾ  ഒന്നും ലഭിക്കാത്തിടുത്തോളം കേസ് മുന്‍പോട്ട് കൊണ്ടുപോകുവാന്‍കഴിയില്ലെന്നും തെളിവ് ലഭിച്ചാൽ അന്വേഷണമാകാം എന്നും അവർ കോടതിയിൽ പറഞ്ഞു. മാത്രമല്ല മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായും വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി കേസ് പരിഗണിക്കുന്നത് അടുത്തമാസം 12ലേക്കു മാറ്റി.

KM Mani 1
അതേസമയം, സിപിഎം മുതർന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍റെയും ബിജെപി നേതാവ് വി.മുരളീധരന്‍റെയും അഭിഭാഷകർ തമ്മിൽ കോടതിയിൽ വാക്കേറ്റമുണ്ടായി. കേസ് പരിഗണിക്കുന്നതിനിടെയാണ് വാക്കേറ്റം. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വിഎസ് കേസിൽ ഇടപെട്ടതെന്ന് മുരളീധരന്‍റെ അഭിഭാഷകൻ ആരോപിച്ചു.
പൂ‍ട്ടിയ ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണിക്ക് ഒരു കോടി രൂപ കോഴ കൊടുത്തുവെന്ന ബാറുടമ ബിജു രമേശിന്‍റെ ആരോപണമാണ് വിജിലൻസ് അന്വേഷിച്ചത്.
prp

Related posts

Leave a Reply

*