ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ ശ്രീജേഷ് നയിക്കും

മലയാളിയായ പി.ആര്‍. ശ്രീജേഷിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ഹോക്കീ ടീം റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കും.  ആദ്യമായാണ് ഒരു മലയാളി ഒളിംപിക് ഗെയിം മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഇന്ത്യയെ  ചാംപ്യന്‍സ് ഹോക്കിയില്‍ രണ്ടാം സ്ഥാനത്തെത്തിച്ച ശ്രീജേഷിന്‍റെ മിന്നും പ്രകടനമാണ് ക്യാപ്റ്റന്‍ പദവി നേടിക്കൊടുത്തത്.sreejesh-india-goalie

ലൈംഗിക വിവാദത്തില്‍പെട്ട സ്‌ട്രൈക്കര്‍ സര്‍ദാര്‍ സിംഗ് ടീമില്‍ തിരിച്ചെത്തിയെങ്കിലും നായകപദവി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ സുശീല ചാനുവാണ് നയിക്കുക.
എറണാകുളം പള്ളിക്കര സ്വദേശിയായ ശ്രീജേഷ് രണ്ട് വര്‍ഷമായി ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ കിരീടമണിഞ്ഞപ്പോള്‍ ഹീറോ ശ്രീജേഷായിരുന്നു. ഇന്ത്യന്‍ ടീമില്‍ ശ്രീജേഷ് 2006 മുതല്‍ കളിക്കുന്നു.
prp

Related posts

Leave a Reply

*