“ഭാവിയിലെ യുദ്ധങ്ങള്‍ ഇന്ത്യ വിജയിക്കാന്‍ പോകുന്നത് തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങള്‍ ഉപയോഗിച്ചായിരിക്കും” : സായുധ സേനാ മേധാവി ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി : സായുധ സേനകളെ സ്വയംപര്യാപ്തമാക്കാനും രാജ്യത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഡിആര്‍ഡിഒ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് സായുധ സേന മേധാവി ബിപിന്‍ റാവത്ത്. ഭാവിയിലെ യുദ്ധങ്ങള്‍ ഇന്ത്യ വിജയിക്കാന്‍ പോകുന്നത് തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങള്‍ ഉപയോഗിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, വടക്കന്‍ അതിര്‍ത്തികളിലും പടിഞ്ഞാറന്‍ അതിര്‍ത്തികളിലും രാജ്യമിപ്പോള്‍ വെല്ലുവിളി നേരിടുന്ന സമയമാണെന്നും ഈ സാഹചര്യത്തില്‍ ഡിആര്‍ഡിഒ കൂടുതല്‍ പ്രതിരോധ സംവിധാനങ്ങളുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ഡിആര്‍ഡിഒ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്വകാര്യ സ്ഥാപനങ്ങളും പ്രതിരോധ മേഖലയിലേക്ക് എത്തിയിരിക്കുകയാണ്‌. അവള്‍ക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങളുപയോഗിച്ചായിരിക്കും ഭാവിയിലെ യുദ്ധങ്ങള്‍ ഇന്ത്യ വിജയിക്കുക’-ബിപിന്‍ റാവത്ത് ഡിആര്‍ഡിഒ ഉദ്യോഗസ്ഥരോടായി പറഞ്ഞു.

prp

Leave a Reply

*