എം ജി ആസ്റ്റര്‍ സെപ്‍റ്റംബര്‍ നാളെ വിപണികളില്‍ എത്തും

ഏറ്റവും പുതിയ മോഡലായ ആസ്റ്റര്‍ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച്‌ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സ്. സെപ്റ്റംബര്‍ 15ന് വാഹനത്തെ കമ്ബനി ഔദ്യോഗികമായി അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇവി മോഡലായ ഇസഡ്​എസിന്‍റെ പെട്രോള്‍ പവര്‍ പതിപ്പാണ് ആസ്​റ്റര്‍. ഹെക്​ടറിന് താഴെയായിട്ടായിരിക്കും എം.ജി ഇന്ത്യന്‍ നിരയില്‍ ആസ്​റ്റര്‍ സ്ഥാനം പിടിക്കുക. 4.3 മീറ്റര്‍ നീളമുള്ള ആസ്​റ്റര്‍, ഹെക്ടറിനേക്കാള്‍ (4.6 മീറ്റര്‍ ദൈര്‍ഘ്യം) വലുപ്പത്തില്‍ ചെറുതായിരിക്കും. നിലവിലെ സെഗ്‌മെന്‍റ്​ ലീഡറായ ഹ്യുണ്ടായ് ക്രെറ്റയായിരിക്കും ആസ്​റ്ററി​െന്‍റ പ്രധാന എതിരാളി. ഇവി മോഡലിനെ അപേക്ഷിച്ച്‌ നിരവധി ഡിസൈന്‍ മാറ്റങ്ങളും വാഹനത്തിന്​ ഉണ്ടാകും.

നിരവധി അത്യാധുനിക ഫീച്ചറുകളുടെ അകമ്ബടിയോടെയാകും വാഹനം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആസ്റ്ററില്‍ പേഴ്‌സണല്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് അസിസ്റ്റന്റ് സംവിധാനം ഉണ്ടായിരിക്കുമെന്ന് എം.ജി നേരത്തേ പറഞ്ഞിരുന്നു​. വാഹനത്തിനുള്ളില്‍ ഒരു റോബോട്ട് ഉള്ളതിന് സമാനമാണെന്ന് ഇത്. ഇന്ത്യന്‍ വാഹന വിപണിയില്‍ ഇത് തികച്ചും പുതുമയാണെന്നും തനിച്ച്‌ വാഹനം ഓടിക്കുമ്ബോള്‍ ഇത് വേറിട്ടൊരു അനുഭവമാകും നല്‍കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

prp

Leave a Reply

*