ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; ടാസ്‌ക് ഫോഴ്‌സ് യോഗം വിളിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി. കുട്ടനാട്ടിലെ കൈനകരിയില്‍ നിന്നും കഴിഞ്ഞ ദിവസം ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലേക്ക് അയച്ച സാമ്ബിളുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ അലക്‌സാണ്ടറിന്റെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് യോഗം വിളിച്ചിട്ടുണ്ട്.

നേരത്തെ പള്ളിപ്പാട്, കരുവാറ്റ, നെടുമുടി, തകഴി എന്നീ സ്ഥലങ്ങളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. കൈനകരി തോട്ടവത്തല കരിങ്ങാട് കെ സി ആന്റണിയുടെ 599 മുട്ടക്കോഴികള്‍ ചത്തിരുന്നു. എട്ടാം തീയതി നൂറിലേറെ കോഴികള്‍ ചത്തതോടെ ആന്റണി മൃഗസംരക്ഷണ വകുപ്പില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ സാമ്ബിളെടുത്ത് ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ഇന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ വളര്‍ത്തു പക്ഷികളെയും നശിപ്പിക്കാനാണ് തീരുമാനം. ഇതിനായി അഞ്ചു ദൗത്യ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

prp

Leave a Reply

*