കുതിരാന്‍ ടണല്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

കുതിരാന്‍ ടണല്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അടിയന്തരമായി ഒരു ടണലെങ്കിലും തുറക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് വിപ്പ് കെ രാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ദേശീയ പാതയുടെ നിര്‍മ്മാണത്തിലെ അപാകതകളെ കുറിച്ച്‌ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും പണി പൂര്‍ത്തീകരിക്കാന്‍ കോടതി മേല്‍നോട്ടത്തില്‍ റിസീവറെ നിയമിക്കണമെന്നുമാണ് കെ. രാജന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കരാര്‍ കമ്ബനിയുടെ സാമ്ബത്തിക സ്ഥിതിയെ കുറിച്ച്‌ റിപ്പോര്‍ട്ട് തേടണമെന്നും കരാര്‍ കമ്ബനിയും ദേശീയ പാത അതോറിറ്റിയും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പ്രതിസന്ധിക്ക് കാരണമെന്നും ഹര്‍ജിയില്‍ പറയുന്നു.

prp

Leave a Reply

*