249 രൂപയ്ക്ക് 56 ജിബി ഡേറ്റയുമായി എയര്‍ടെല്‍

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ 349 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ച്‌ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. എയര്‍ടെല്ലിന്‍റെ പുതിയ പ്ലാന്‍ പ്രകാരം 249 രൂപയ്ക്ക് 28 ദിവസത്തേക്ക് പ്രിതിദനം രണ്ടു ജിബി നിരക്കില്‍ 56 ജിബി ഡേറ്റ ഉപയോഗിക്കാം.

അണ്‍ലിമിറ്റഡ് എസ്ടിഡി, ലോക്കല്‍ കോളുകളും ദിവസം 100 എസ്‌എംഎസുകളും ലഭിക്കും. 28 ദിവസത്തിനുള്ളില്‍ 3,000 എസ്‌എംഎസുകള്‍ അയക്കാം.

മുഖ്യ എതിരാളികളായ റിലയന്‍സ് ജിയോ, ബിഎസ്‌എന്‍എല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ തുടങ്ങി കമ്ബനികളുമായി മല്‍സരിക്കാന്‍ ലക്ഷ്യമിട്ടാണ് ഡേറ്റാ പ്ലാനുകള്‍ പരിഷ്‌കരിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*