ചൈനീസ് വ്യോമസേനയെ മറികടന്ന് ഇന്ത്യന്‍ വ്യോമസേന ലോകത്ത് മൂന്നാമത്; അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നിലായി സ്ഥാനം ഉറപ്പിച്ച്‌ ഇന്ത്യ

022ലെ ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിങ്ങില്‍ ചൈനയെ മറികടന്ന് ഇന്ത്യന്‍ വ്യോമസേന ലോകത്തില്‍ മൂന്നാമത് എത്തി.

വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്റ്റ് (WDMMA) നടത്തിയ റാങ്കിങില്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ വ്യോമസേനയായി ഇന്ത്യന്‍ വ്യോമസേന ഉയരുകയായിരുന്നു. ചൈനീസ് വ്യോമസേനയെ മാത്രമല്ല ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ്, ഇസ്രയേലി എയര്‍ഫോഴ്സ്, ഫ്രഞ്ച് എയര്‍ ആന്‍ഡ് സ്പേസ് ഫോഴ്സ് എന്നിവയെയും ഇന്ത്യന്‍ വ്യോമസേന പിന്തള്ളിയെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ WDMMA 98 രാജ്യങ്ങളിലെ സൈന്യത്തൊയാണ് ട്രാക്ക് ചെയ്യുന്നത്. മൊത്തം 47,840 സൈനിക എയര്‍ക്രാഫ്റ്റുകളാണ് ട്രാക്ക് ചെയ്യുന്നത്. ഇത് ലോകമെമ്ബാടുമുള്ള ആധുനിക സൈനിക വ്യോമയാന സേവനങ്ങളെ വിവിധ പാരാമീറ്ററുകള്‍ അടിസ്ഥാനമാക്കി വിലയിരുത്തുകയും അവയുടെ നിലവിലെ ശക്തികളും അന്തര്‍ലീനമായ പരിമിതികളും സംഗ്രഹിക്കുന്ന ഒരു പൂര്‍ണ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയര്‍ഫോഴ്‌സിന് (യുഎസ്‌എഎഫ്) ആണ് ഏറ്റവും ഉയര്‍ന്ന ടിവിആര്‍ സ്‌കോര്‍ (242.9 ), റഷ്യയുടെ ടിവിആര്‍ സ്‌കോര്‍ 114.2 ആണ്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ടിവിആര്‍ സ്‌കോര്‍ 69.4 ആണ്.

റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇന്ത്യന്‍ വ്യോമസേനയ്ക്ക് (ഐഎഎഫ്) ഇപ്പോള്‍ 1,645 യുദ്ധവിമാനങ്ങളുണ്ട്. ഏറ്റവും മാരകമായ നാലാം തലമുറ വിമാനങ്ങളിലൊന്നായ റഫാലും സുഖോയ്-30 എംകെഐ, എല്‍സിഎ തേജസിന്റെ നവീകരിച്ച പതിപ്പും ഇന്ത്യന്‍ വ്യോമസേയുടെ ശക്തിയാണ്. അഞ്ചാം തലമുറ മീഡിയം മള്‍ട്ടിറോള്‍ കോംബാറ്റ് യുദ്ധവിമാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എഎംസിഎ യുദ്ധവിമാനം ഇന്ത്യയെ ലോകത്തിലെ ഏറ്റവും വിനാശകരമായ വ്യോമസേനകളില്‍ ഒന്നായിമാറ്റുമെന്നാണ് റിപ്പോര്‍ട്ട്.

prp

Leave a Reply

*