ആഫ്രിക്കയില്‍ അജ്ഞാത രോഗം പടരുന്നു : 100 ലധികം പേര്‍ മരണത്തിന് കീഴടങ്ങി

സുഡാന്‍ : ആഫ്രിക്കയിലെ ദക്ഷിണ സുഡാനില്‍ അജ്ഞാത രോഗം പടരുന്നു . ഇതുവരെ നൂറോളം പേരാണ് ഈ ദുരൂഹ രോഗം പിടിപെട്ട് മരണത്തിനു കീഴടങ്ങിയത് .

ദക്ഷിണ സുഡാനിലെ ജോങ്ലെയ് സ്റ്റേറ്റിലെ ഫംഗാക്കിലാണ് രോഗം ബാധിച്ച്‌ നൂറോളം പേര്‍ മരിച്ചത് . കോളറയാണെന്ന് സംശയിച്ച്‌ പരിശോധനകള്‍ നടത്തിയെങ്കിലും പരിശോധന ഫലം നെഗറ്റീവായിരുന്നു .

രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിനു രോഗം ഏതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന അടിയന്തിരമായി ടാസ്‌ക് ഫോഴ്‌സിനെ അയച്ചു. രോഗികളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിക്കാനാണ് തീരുമാനമെന്ന് ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള ഷീല ബയ പറഞ്ഞു. ശാസ്ത്രജ്ഞരുടെ സംഘം ഹെലികോപ്റ്റര്‍ വഴിയാകും ഫംഗാക്കില്‍ എത്തുക . അതേസമയം, രാജ്യത്ത് 60 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കം 700,000-ത്തിലധികം ആളുകളെ ബാധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുഡാനില്‍ അജ്ഞാത രോഗം പടരുന്നത് .

prp

Leave a Reply

*