സ്ത്രീവിലക്കില്‍ പ്രതിഷേധം; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്ബരയില്‍ നിന്നും ഓസ്‌ട്രേലിയ പിന്മാറി

മെല്‍ബണ്‍: അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബരയില്‍ നിന്നും ഓസ്‌ട്രേലിയ പിന്മാറി. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം രാജ്യത്തെ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകളില്‍ പ്രതിഷേധിച്ചാണ് ഓസീസിന്റെ പിന്മാറ്റം.

മാര്‍ച്ചില്‍ യുഎഇയില്‍ വെച്ച്‌ മത്സരം നടത്താനായിരുന്നു ധാരണയായിരുന്നത്.

വിദ്യാഭ്യാസം, ജോലി തുടങ്ങിയ രംഗത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താലിബാന്‍ ഭരണകൂടം കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കായികമേഖലയിലും സ്ത്രീകള്‍ക്ക് നിയന്ത്രണമാണ്. ഈ സാഹചര്യത്തില്‍ ആ രാജ്യവുമായി കളിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്പെടെ ലോകത്തെമ്ബാടും, സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ കായികമേഖലയുടെ വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതിജ്ഞാബദ്ധമാണ്. അതേസമയം അഫ്ഗാനിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ബന്ധം തുടരുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവിച്ചു.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOlsibGlua3RyLmVlIiwidHIuZWUiLCJ0ZXJyYS5jb20uYnIiLCJ3d3cubGlua3RyLmVlIiwid3d3LnRyLmVlIiwid3d3LnRlcnJhLmNvbS5iciJdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOmZhbHNlLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdGltZWxpbmVfMTIwMzQiOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2JhY2tlbmQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3JlZnNyY19zZXNzaW9uIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19zaG93X2J1c2luZXNzX3ZlcmlmaWVkX2JhZGdlIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19jaGluX3BpbGxzXzE0NzQxIjp7ImJ1Y2tldCI6ImNvbG9yX2ljb25zIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9yZXN1bHRfbWlncmF0aW9uXzEzOTc5Ijp7ImJ1Y2tldCI6InR3ZWV0X3Jlc3VsdCIsInZlcnNpb24iOm51bGx9LCJ0ZndfbWl4ZWRfbWVkaWFfMTU4OTciOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd19zZW5zaXRpdmVfbWVkaWFfaW50ZXJzdGl0aWFsXzEzOTYzIjp7ImJ1Y2tldCI6ImludGVyc3RpdGlhbCIsInZlcnNpb24iOm51bGx9LCJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2R1cGxpY2F0ZV9zY3JpYmVzX3RvX3NldHRpbmdzIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd192aWRlb19obHNfZHluYW1pY19tYW5pZmVzdHNfMTUwODIiOnsiYnVja2V0IjoidHJ1ZV9iaXRyYXRlIiwidmVyc2lvbiI6bnVsbH0sInRmd19zaG93X2JsdWVfdmVyaWZpZWRfYmFkZ2UiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X2xlZ2FjeV90aW1lbGluZV9zdW5zZXQiOnsiYnVja2V0IjpmYWxzZSwidmVyc2lvbiI6bnVsbH0sInRmd19zaG93X2dvdl92ZXJpZmllZF9iYWRnZSI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0Zndfc2hvd19idXNpbmVzc19hZmZpbGlhdGVfYmFkZ2UiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X2VkaXRfZnJvbnRlbmQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfX0%3D&frame=false&hideCard=false&hideThread=false&id=1613400206749630465&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Ffor%2Byou%3Fmode%3Dpwa%26action%3Dclick%26launch%3Dtrue&sessionId=688b9720a4e27aee783ef9d026c6dd3d8d5054c5&theme=light&widgetsVersion=a3525f077c700%3A1667415560940&width=550px

prp

Leave a Reply

*