“അഭിമാനമാണ്”; വന്‍ തിരിച്ചുവരവില്‍ തന്നെ സ്വര്‍ണം നേടി ‘നീരജ് ചോപ്ര’

ലിസ്ബണ്‍: നീണ്ടകാലം പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്ര തന്റെ തിരിച്ചുവരവില്‍ തന്നെ സ്വര്‍ണം നേടി വിസ്മയിപ്പിച്ചു. പരിക്കല്‍ നിന്ന് മുക്തനായ ശേഷമുള്ള തന്റെ ആദ്യ അന്താരാഷ്ട്ര മീറ്റില്‍ പങ്കെടുത്ത നീരജിന് പക്ഷേ 83.18 മീറ്റര്‍ ദൂരം മാത്രമേ ജാവലിന്‍ പായിക്കാന്‍ സാധിച്ചിരുന്നുള്ളു . 88.07 മീറ്റര്‍ വരെ ഇതിനു മുമ്ബ് എറിഞ്ഞിട്ടുള്ള നീരജ് 87.86 ദൂരം എറിഞ്ഞാണ് ഒളിമ്ബിക്സിന് ഇപ്പോള്‍ യോഗ്യത കൈവരിച്ചിരിക്കുന്നത്.ഇപ്പോള്‍ ഒളിമ്ബിക്സ് മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിനു വേണ്ടി യൂറോപ്പില്‍ പരിശീലനത്തിലാണ് നീരജ് . ഒളിമ്ബിക്സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയായ നീരജ്, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദക്ഷിണ ആഫ്രിക്കയില്‍ നടന്ന മീറ്റില്‍ വച്ചാണ് ഒളിമ്ബിക്സ് യോഗ്യത സ്വന്തമാക്കിയത്.

prp

Leave a Reply

*