ഇന്ത്യയില്‍ 18 ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ സോനു സൂദ് ഫൗണ്ടേഷന്‍

കോവിഡ് ദുരിതത്തില്‍ പ്രതിസന്ധിയിലായ നിരവധി പേര്‍ക്ക് താങ്ങായ ബോളിവുഡ് താരമാണ് സോനു സൂദ്. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് നിലവില്‍ സോനു സൂദ് ഫൗണ്ടേഷന്‍ തയ്യാറെടുപ്പ് നടത്തുന്നത് . ക്രിപ്‌റ്റോ റിലീഫിന്റെ സഹായത്തോടെയാണ് സോനു സൂദ് ഫൗണ്ടേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക.

18 ഓക്‌സിജന്‍ പ്ലാന്റുകളാണ് സോനു സൂദ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി സ്ഥാപിക്കാന്‍ പോകുന്നത്.

ആന്ധ്രയിലെ കുര്‍നൂല്‍, നെല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് സോനുസൂദ് നേരത്തേ ഉറപ്പുനല്‍കിയിരുന്നു. അതിന് ശേഷം മംഗലാപുരത്തും കര്‍ണാടകയിലും പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതെ സമയം തമിഴ്‌നാട്, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സോനു പ്ലാന്റുകള്‍ സ്ഥാപിക്കും.

prp

Leave a Reply

*