റാഞ്ചി: 16കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. 10ാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ശരീരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുണ്ട്. കണ്ണ് ചൂഴ്ന്നെടുത്തിരിക്കുന്നു. പ്രദേശത്തെ ബിജെപി നേതാവിന്റെ അഞ്ച് മക്കളില്‍ മൂത്തവളാണ് കൊല്ലപ്പെട്ടത്. ബുദ്ധബാര്‍ ഗ്രാമത്തിലാണ് ഇവരുടെ വീട്. പങ്കി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.
ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവസ്ഥലത്ത് നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഇതിലെ കോള്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് യുവാവിനെ സംശയം തോന്നിയത്. പ്രദീപ് കുമാര്‍ സിങ് ധനുക് ആണ് അറസ്റ്റിലായത്. ഇയാള്‍ വിവാഹിതനാണ്. കൂട്ടുപ്രതികളുണ്ട് എന്ന് സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.
മൃതദേഹം പോലീസ് നിലത്തിറക്കി പരിശോധിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിന് മെദിനി റായ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ബുധനാഴ്ച വൈകീട്ട് സംസ്കാരം കഴിഞ്ഞു. പെണ്‍കൂട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇക്കാര്യം പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പറയാന്‍ സാധിക്കൂ എന്ന് പോലീസ് പ്രതികരിച്ചു.
പെണ്‍കുട്ടിക്ക് ഒരു വ്യക്തിയുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍ ഇക്കാര്യം ബന്ധുക്കള്‍ തള്ളി. പെണ്‍കുട്ടിയും കുടുംബാംഗങ്ങളും തമ്മില്‍ കഴിഞ്ഞ ദിവസം വലിയ വാഗ്വാദമുണ്ടായി എന്നാണ് പോലീസിന് ലഭിച്ച വിവരം. അതിന് ശേഷമാണ് പെണ്‍കുട്ടിയെ കാണാതയത്. സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ജാര്‍ഖണ്ഡ് ബിജെപി വക്താവ് പ്രതുല്‍ ഷഹ്ദിയോ ആവശ്യപ്പെട്ടു.