ആലപ്പുഴയില്‍ ഡിജിറ്റല്‍ അധ്യയനത്തില്‍ പങ്കാളികളായി 1,68,267 കുട്ടികള്‍

ആലപ്പുഴ : ജില്ലയില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്കായി നടത്തുന്ന ഡിജിറ്റല്‍ പഠന രീതിയിലൂടെ അധ്യയനത്തില്‍ പങ്കെടുക്കുന്നത് 1,68,267 വിദ്യാര്‍ത്ഥികള്‍. വിക്‌റ്റേഴ്‌സ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ മാനസിക പിരിമുറുക്കം കുറക്കുന്നതിനുള്ള പഠന പ്രവര്‍ത്തനങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. പ്രീ പ്രൈമറി കുട്ടികള്‍ക്കായി കിളിക്കൊഞ്ചല്‍ പോലെയുള്ള വിനോദ പരിപാടികളും സംപ്രേഷണം ചെയ്യുന്നുണ്ട്.

രാവിലെ എട്ടു മുതല്‍ ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. ജില്ലയിലെ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്സിലേക്ക് പുതിയതായി പ്രവേശനം നേടിയ 12,241 കുട്ടികളും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് ചുവടുവെച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം വഴി അതത് സ്‌കൂളുകളിലെ അധ്യാപകരുടെ സേവനം കുട്ടികള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. സാങ്കേതിക തടസ്സങ്ങള്‍ നീക്കിക്കൊണ്ട് ഈ സൗകര്യം നടപ്പാക്കുന്നതോടെ കുട്ടികള്‍ക്ക് അധ്യയനം സ്‌കൂളുകളിലേത് എന്നത് പോലെ തന്നെ സാധ്യമാകും.

prp

Leave a Reply

*