തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം മണി. കെ.എ.സ്.ഇ.ബിക്ക് 7300 കോടിയുടെ കടബാധ്യതയുണ്ട്. വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചുനില്ക്കാന് കഴിയില്ല.
ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെങ്കിലും സ്വാഭാവിക വര്‍ധനവ് വേണ്ടിവരുമെന്നാണ് കരുതുന്നത്. അതല്ലാതെ തല്ക്കാലം ബോര്‍ഡിന് മുന്നില്‍ മറ്റ് വഴികളില്ല. ബോര്‍ഡിന്റെ ചെലവ് വൈദ്യുതി നിരക്കിലൂടെ മാത്രമേ ഈടാക്കാനാകൂ എന്നും എം. എം. മണി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി തല്ക്കാലം നടപ്പാക്കാന്‍ സാധ്യതയില്ല. പദ്ധതിയില്‍ തനിക്ക് താല്പര്യമുണ്ടെങ്കിലും മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും എം.എം. മണി പറഞ്ഞു.