500, 1000 നോട്ടുകള്‍ അസാധുവാക്കി: ഇന്ന് ബാങ്ക് ഇടപാടില്ല

500-1000-1

രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കി. ഇന്നലെ രാത്രി 8.30 യോടെയായിരുന്നു പ്രധാനമന്ത്രി ഈ കാര്യം പ്രഖ്യാപിച്ചത്. ഒരു മുന്നറിയിപ്പും ഇല്ലാതെ ഇങ്ങനെ ഒരു നടപടിയെടുത്തതിനാല്‍ ജനങ്ങള്‍ ഞെട്ടിരിക്കുകയാണ്. രാജ്യത്ത് അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും കള്ളനോട്ടുകള്‍ വലിയ തോതില്‍ കൂടിയിട്ടുണ്ട്, അതുപോലെ തന്നെ കള്ളപ്പണവും. ഇവ രണ്ടിനേയും പ്രതിരോധിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു നിലപാട് എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

500, 1000 രൂപ നോട്ടുകളുടെ നിയമപരമായ സാധുത തന്നെ റദ്ദാക്കുകയാണ് ചെയ്തിരിക്കുന്നത്. നവംബര്‍ പത്ത് മുതല്‍ ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അവസരം നല്‍കിയിട്ടുണ്ട്.  ഈ പണം ബാങ്കുകള്‍ വഴിയോ പോസ്റ്റ് ഓഫീസുകള്‍ വഴിയോ മാറ്റിയെടുക്കാം. റിസര്‍വ്വ് ബാങ്കിന്‍റെ 19 ഇഷ്യൂ ഓഫീസുകളില്‍ നോട്ടുകള്‍ മാറാം. അല്ലെങ്കില്‍ രാജ്യത്തെ ഏത് ബാങ്കിന്‍റെ ബ്രാഞ്ചിലും മാറാം. ഏത് ബാങ്ക് ബ്രാഞ്ചില്‍ പോയാലും നിങ്ങള്‍ക്ക് പരമാവധി തുകയായ 4,000 രൂപയുടെ നോട്ടുകള്‍ ലഭിക്കും. തിരിച്ചറിയല്‍ കാര്‍ഡും, അതോടൊപ്പം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകളും ഹാജരാക്കണം.

ഇന്ന് രാജ്യത്തെ ബാങ്കുകളും എ ടി എമ്മുകളും പ്രവര്‍ത്തിക്കുന്നതല്ല. ശേഷം നവംബര്‍ 18 വരെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക പ്രതിദിനം 2000 രൂപ മാത്രം ആയിരിക്കും. നവംബര്‍ 19 മുതല്‍ ഇത് പ്രതിദിനം 4,000 രൂപ ആയിരിക്കും.

ഇപ്പോള്‍ നിരോധിച്ച 500 നോട്ടുകള്‍ക്ക് പകരം പുതിയ കളറിലുള്ള നോട്ട് ഇറക്കും.ഒപ്പം 2000ത്തിന്‍റെ പുതിയ നോട്ടുകളും ഉടന്‍ വിപണിയിലെത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

prp

Leave a Reply

*