ഇന്ന് എറണാകുളം ജില്ലയില്‍ സിഐടിയു പണിമുടക്ക്

ksrtc_strike_01    k-n-gopinath

കൊച്ചി: ഇന്ന് എറണാകുളം ജില്ലയില്‍ സിഐടിയു തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നു.  കെഎസ്‌ആര്‍ടിസി ബസ്സുകളും, സ്വകാര്യ ബസ്സുകളും, ടാക്സികളും ഇന്ന് ജില്ലയില്‍ സര്‍വീസ് നടത്തില്ല. സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥിനെ കുത്തി പരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയായിരിക്കും പണിമുടക്ക്‌. മറ്റു തൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ പാലാരിവട്ടത്ത് യൂബര്‍ ടാക്സികള്‍ക്കെതിരെ ഓട്ടോ തൊഴിലാളികള്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴാണ് കെ.എന്‍ ഗോപിനാഥിന് കുത്തേറ്റത്. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

prp

Leave a Reply

*