45 വര്‍ഷം സസ്യാഹാരം മാത്രം കഴിച്ച സ്ത്രീ ചിക്കന്‍ ബര്‍ഗര്‍ കഴിച്ചു; പിന്നീട് സംഭവിച്ചത്

ഫാസ്റ്റ് ഫുഡ് ഭക്ഷണശാലകള്‍ പലപ്പോഴും ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മാറി നല്‍കാറുണ്ട്. 45 വര്‍ഷമായി സസ്യഹാരം കഴിക്കുന്ന യുവതിക്ക് മാംസാഹാരം മാറി നല്‍കിയിരിക്കുകയാണ് പ്രമുഖ ഭക്ഷ്യ ശൃംഖലയായ മാക്ഡൊണാള്‍ഡിന്റെ ബ്രിട്ടനിലുള്ള ഒരു ഔട്ട്ലെറ്റ്. മാംസാഹാരം കഴിച്ചതിന് പിന്നാലെ യുവതി ചര്‍ദ്ദിക്കുകയും ചെയ്തു. ലൂയിസ് ഡേവി എന്ന 50 വയസുകാരിക്കാണ് മോശം അനുഭവം ഉണ്ടായത്. 11 കാരിയായ മകളുമൊത്ത് വീട്ടിലേക്ക് വരുന്നതിനിടെയാണ് മക്ഡോണാള്‍ഡ് റസ്റ്റോറന്റില്‍ കയറി ഇവര്‍ വെജിറ്റബിള്‍ ഡിലക്സ് ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തത്.

‘ബര്‍ഗറിന്റെ ഒരു ഭാഗം കടിച്ചപ്പോള്‍ തന്നെ രുചി വ്യത്യാസം അനുഭവപ്പെട്ടു. പിന്നീട് ബര്‍ഗര്‍ പരിശോധിച്ചപ്പോള്‍ ചിക്കനാണെന്ന് ബോധ്യപ്പെട്ടു. കാലങ്ങളായി മാംസം കഴിക്കാത്തത് കൊണ്ട് തന്നെ സംഭവം എന്നില്‍ അസ്വസ്ഥതയുണ്ടാക്കി. ഉടന്‍ തന്നെ റസ്റ്റോറന്‍്റിലെ ശുചിമുറിയില്‍ കയറി പോയി ചര്‍ദ്ദിക്കുകയായിരുന്നു. ചിക്കന്‍ വായില്‍ വച്ചു എന്നല്ലാതെ ഭക്ഷിച്ചിരുന്നില്ല’ ലൂയിസ് ഡേവി പറഞ്ഞു

സംഭവത്തിന് ശേഷം 12 മണിക്കൂറോളം തനിക്ക് ഭക്ഷണം ഒന്നും കഴിക്കാന്‍ കഴിഞ്ഞില്ലന്നും യുവതി പറയുന്നു. മാംസത്തിന്റെ മണം പോലും ഇഷ്ടപ്പെടാത്ത ആളാണ് താന്‍. തൊട്ടടുത്ത ദിവസം പൈനാപ്പിളും മറ്റു പഴങ്ങളും കഴിച്ചാണ് പതിയെ മാംസാഹാരം കഴിച്ചതിനെ തുടര്‍ന്നുണ്ടായ വല്ലായ്മയില്‍ നിന്നും മോചിതയായതെന്നും ലൂയിസ് ഡേവി പറഞ്ഞു.

ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍്റുകളെ ഇനിയൊരിക്കലും തനിക്ക് വിശ്വസിക്കാന്‍ ആകില്ലെന്നും യുവതി പറയുന്നു. ‘മക്ഡോണാള്‍ഡിന്റെ ഒരു വെജിറ്റേറിയന്‍ ഭക്ഷണവും എനിക്ക് ഇനി വിശ്വാസത്തോടെ കഴിക്കാനാകില്ല. സസ്യാഹാരികള്‍ക്കുള്ള സ്ഥലമേ അല്ല മക്ഡോണാള്‍ഡ്. അത്രയേറെ അശ്രദ്ധയോടെയാണ് ഇവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വഞ്ചിക്കപ്പെട്ട പ്രതീതിയാണ് സംഭവത്തിന് ശേഷം തനിക്ക് ഉണ്ടായത്’ യുവതി വിവരിച്ചു.

അതേ സമയം സംഭവത്തില്‍ ക്ഷമ ചോദിച്ച്‌ മക്ഡൊണാള്‍ഡ് രംഗത്ത് എത്തി. എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും മക്ഡൊണാള്‍ഡ് വക്താവ് അറിയിച്ചു. ‘വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് മാംസം അടങ്ങിയ ഭക്ഷണ നല്‍കിയത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു. ഉപഭോക്താവിന് ഉണ്ടായ വിഷമത്തിലും മാനസിക ബുദ്ധിമുട്ടുകളിലും അത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു. ഓര്‍ഡറുകള്‍ തെറ്റിച്ച്‌ നല്‍കാതിരിക്കാന്‍ ധാരാളം നടപടിക്രമങ്ങള്‍ ഉണ്ട്. ഈ സംഭവത്തില്‍ അത്തരം നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്തമാണ്. ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ തീര്‍ച്ചയായും അന്വേഷണം നടത്തും’ മക്ഡോണാള്‍ഡ് വക്താവ് വിശദീകരിച്ചു.

prp

Leave a Reply

*