നിരോധനാജ്ഞയ്ക്കിടെ ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

ആലപ്പുഴ: കനത്ത പൊലീസ് കാവലിനിടയിലും ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു.

ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ഗുണ്ടാ നേതാവ് ടെമ്ബര്‍ ബിനുവാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വ്യക്തിവിരോധമാണ് കാരണമെന്നാണ് നി​ഗമനം.

12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതിനെത്തുടര്‍ന്ന് ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കവെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രി എസ്ഡിപിഐ നേതാവ് മരിച്ചതിന് പിന്നാലെ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ജില്ലയില്‍ ഗുണ്ടാ ആക്രമണവും അരങ്ങേറിയത്.

ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരുസംഘം റോഡിലിട്ട് വെട്ടിക്കൊന്നു. ഇതിന് പിന്നാലെ ഞായറാഴ്ച രാവിലെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു.

prp

Leave a Reply

*