1200 കിലോ മീറ്റര്‍ താണ്ടി സൈക്കിള്‍ ചവിട്ടി ; ജ്യോതികുമാരിയുടെ പിതാവ് വിട പറഞ്ഞു

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ അപകടത്തില്‍ പരിക്കേറ്റ അച്ഛനെ വീട്ടിലെത്തിക്കാന്‍ ജ്യോതികുമാരി സൈക്കിള്‍ ചവിട്ടിയത് 1200 കിലോ മീറ്റര്‍ .ഗുഡ് ഗാവില്‍ നിന്ന് ബിഹാറിലേക്ക് സൈക്കിളില്‍ ഏഴ് ദിവസം നീണ്ട ദീര്‍ഘ യാത്ര. ഇപ്പോഴിതാ ബിഹാറില്‍നിന്ന് വരുന്ന വാര്‍ത്ത ജ്യോതികുമാരിയുടെ പ്രിയപ്പെട്ട ആ അച്ഛന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു എന്നാണ് .

ഹൃദയസ്തംഭനംമൂലം ഇലക്ടിക് റിക്ഷാഡ്രൈവറായിരുന്ന മോഹന്‍ പസ്വാന്‍ അന്തരിച്ചത് തിങ്കളാഴ്ചയാണ് . 2020 മാര്‍ച്ചില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഗതാഗതത്തിന് മറ്റു മാര്‍ഗങ്ങള്‍ തെളിയാത്തത് മൂലമാണ് അച്ഛനെ സൈക്കിളിന് പിന്നിലിരുത്തി വീട്ടിലെത്തിക്കാന്‍ ജ്യോതി തീരുമാനിച്ചത്.

ഏഴ് ദിവസത്തോളം സൈക്കിള്‍ ചവിട്ടിയാണ് ഡല്‍ഹിക്ക് സമീപമുള്ള ഗുഡ്ഗാവില്‍ നിന്ന് ബിഹാറിലെ ദര്‍ബാംഗയിലേക്കുള്ള 1200 കിലോ മീറ്റര്‍ ദൂരം ജ്യോതി സഞ്ചരിച്ചത് .കടം വാങ്ങിയാണ് പഴയൊരു സൈക്കിള്‍ പോലും ജ്യോതി വാങ്ങിയത്.

15 കാരിയുടെ സമര്‍പ്പണ ബോധവും ധീരതയും വലിയ വാര്‍ത്തായതോടെ ജ്യോതിയെ പ്രശംസിച്ച്‌ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരവും ജ്യോതിയെ തേടിയെത്തി. തുടര്‍വിദ്യാഭ്യാസത്തിന് വിവിധ രീതിയില്‍ സാമ്ബത്തിക സഹായവും ജ്യോതിക്ക് ലഭിച്ചിരുന്നു

prp

Leave a Reply

*