പിടിതരാതെ ഇന്ധന വില; കൊച്ചിയില്‍ ഡീസലിന് 90 രൂപയായി

തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഡീസല്‍ ലിറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയും ഇന്ന് കൂടി. ഇതോടെ കൊച്ചിയിലും ഡീസല്‍ വില 90 കടന്നു. ഇന്ന് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 94.59 രൂപയും ഡീസലിന് 90.18 രൂപയുമാണ് വില.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 96.47 രൂപയും ഡീസലിന് 91.74 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 94.90 രൂപയും ഡീസലിന് 90.29 രൂപയുമാണ് ഇന്നത്തെ വില. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാജ്യത്ത് 29 ദിവസം കൊണ്ട് ഡീസലിന് 4.47 രൂപയും പെട്രോളിന് 3.73 പൈസയുമാണ് കൂടിയത്.

prp

Leave a Reply

*