കുറഞ്ഞ നെറ്റ് സ്പീഡിനു യോജിച്ച വൈഫൈ, യുട്യൂബുമായി ഗൂഗിള്‍

googleന്യൂഡല്‍ഹി • ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും, മികച്ച ഓണ്‍ലൈന്‍ അനുഭാവം നല്‍കാനും ഗൂഗിള്‍. ഇന്ത്യയിലെ വേഗം കുറഞ്ഞ ഇന്റര്‍നെറ്റ് സേവനത്തിന് യോജിച്ച പ്രോഡക്ടുകളുമായി ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്. വൈഫൈ പ്ളാറ്റ്ഫോമായ ഗൂഗിള്‍ സ്റ്റേഷന്‍, വിഡിയോ ആപ് യുട്യൂബ് ഗോ എന്നിവയാണ് പ്രഖ്യാപിച്ചത്. 2ജി നെറ്റ്വര്‍ക്കില്‍ സുഗമമായി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ ഓഫ്‍ലൈന്‍ ഫീച്ചറും ഗൂഗിള്‍ പ്ളേയിലെ മെച്ചപ്പെട്ട ലോഡിങ് സൗകര്യവും കമ്ബനി ഇന്ത്യയ്ക്കു നല്‍കും.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും മികച്ച ഓണ്‍ലൈന്‍ അനുഭാവം നല്‍കാനും ഗൂഗിള്‍ പ്രതിജ്ഞാബദ്ധമാണെന്നു വൈസ് പ്രസിഡന്റ് സെസാര്‍ സെന്‍ ഗുപ്ത പറഞ്ഞു. കൂടുതല്‍ ഇന്ത്യക്കാരെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലേക്ക് നയിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*