ഗജ ചുഴലിക്കാറ്റില്‍ നാശം വിതച്ചവര്‍ക്ക് കൈതാങ്ങായി വിജയ് സേതുപതി

തമിഴ്നാട്: കഴിഞ്ഞ ദിവസം തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ഗജ ചുഴലിക്കാറ്റ് ഒട്ടേറെ പേരുടെ ജീവനുകളെടുത്തു. നിരവധി നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ പലരും രംഗത്തെത്തുകയാണ്. നടന്‍ സേതുപതി സഹായവുമായി എത്തിയിട്ടുണ്ട്.

ഗജ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപയാണ് വിജയ് സേതുപതി സംഭാവന ചെയ്തിരിക്കുന്നത്. ഗജ ആഞ്ഞടിച്ച തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ തോട്ടകൃഷി അടക്കം വന്‍ കൃഷിനാശമാണുണ്ടായത്. പതിനായിരക്കണക്കിന് ആളുകളുടെ ജീവനോപാദിയും താറുമാറായി.

മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മണിക്കൂറാണ് ഗജ കരയിലുണ്ടായിരുന്നത്. വിവിധ ജില്ലകളിലായി ഇതുവരെ 45 മരണം റിപ്പോര്‍ട്ടു ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.

വിവിധയിടങ്ങളില്‍ 93 കിലോമീറ്റര്‍ മുതല്‍ 111 കി.മീ വരെയാണ് കാറ്റിന്‍റെ വേഗം രേഖപ്പെടുത്തിയത്. പുതുച്ചേരിയില്‍ തിരമാലകള്‍ എട്ട് മീറ്റര്‍ ഉയരത്തില്‍ വരെയെത്തിയിരുന്നു. പാമ്പന്‍ പാലം പൂര്‍ണമായും മുങ്ങി. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

prp

Related posts

Leave a Reply

*