ഗജ ചുഴലിക്കാറ്റില്‍ നാശം വിതച്ചവര്‍ക്ക് കൈതാങ്ങായി വിജയ് സേതുപതി

തമിഴ്നാട്: കഴിഞ്ഞ ദിവസം തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ഗജ ചുഴലിക്കാറ്റ് ഒട്ടേറെ പേരുടെ ജീവനുകളെടുത്തു. നിരവധി നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ പലരും രംഗത്തെത്തുകയാണ്. നടന്‍ സേതുപതി സഹായവുമായി എത്തിയിട്ടുണ്ട്. ഗജ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപയാണ് വിജയ് സേതുപതി സംഭാവന ചെയ്തിരിക്കുന്നത്. ഗജ ആഞ്ഞടിച്ച തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ തോട്ടകൃഷി അടക്കം വന്‍ കൃഷിനാശമാണുണ്ടായത്. പതിനായിരക്കണക്കിന് ആളുകളുടെ ജീവനോപാദിയും താറുമാറായി. മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മണിക്കൂറാണ് ഗജ കരയിലുണ്ടായിരുന്നത്. വിവിധ ജില്ലകളിലായി ഇതുവരെ 45 […]

കനത്ത നാശം വിതച്ച് ഗജ; തമിഴ്‌നാട്ടില്‍ 4 മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ ആഞ്ഞുവീശുന്ന ഗജ ചുഴലിക്കാറ്റില്‍ വന്‍ നാശം. നാലുപേര്‍ മരിച്ചു. കടലൂരില്‍ വൈദ്യുതാഘാതമേറ്റ് രണ്ടു പേരും പുതുക്കോട്ടയില്‍ ഒരാളുമാണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. നാഗപട്ടണം വേദാരണ്യത്ത് നിരവധി വീടുകള്‍ തകര്‍ന്നു. അരലക്ഷത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് തീരത്തുനിന്ന് 75,000 ലധികം പേരെയാണ് ഒഴിപ്പിച്ചത്. 6000 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ തമിഴ്‌നാട്ടില്‍ പലയിടത്തും വൈദ്യുത ബന്ധം വിച്ഛേദിച്ചു. തമിഴ്‌നാടിന്‍റെ […]

ഗജ ചുഴലിക്കാറ്റ്: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്കു നീങ്ങിയതിന്‍റെ പ്രതിഫലനമായി കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആന്‍ഡമാനടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ‘ഗജ’ ചുഴലിക്കാറ്റായി മാറിയത്. ഇന്ന് തമിഴ്‌നാട് തീരത്ത്, വൈകിട്ടോ രാത്രിയിലോ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ […]

ഗജാ ചുഴലിക്കാറ്റ്‌ തമിഴ്‌നാട്‌ തീരത്തേക്ക്‌; കനത്തമഴയ്‌ക്ക്‌ സാധ്യത

ചെന്നൈ: ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാടും പുതുച്ചേരിയും ആന്ധ്രയുടെ തീരപ്രദേശങ്ങളും ജാഗ്രതയില്‍. തീരമേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഗജാ’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഇപ്പോള്‍ നാഗപട്ടണം തീരത്തിന് അടുത്തേക്കാണ് നീങ്ങുന്നത്. മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റടിക്കാം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലു ആന്ധ്രാപ്രദേശിന്‍റെ തെക്കല്‍ മേഖലയിലുമായി പതിമൂന്ന് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിലും ഒറ്റപ്പെട്ട മഴയുണ്ടാകും.ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആന്‍ഡമാന്‍ തീരത്തെ വടക്ക് […]