ഇന്നത്തെ ഇന്ധനവില

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില ലീറ്ററിന് 2.50 രൂപ കുറച്ച കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം സമ്മാനിച്ച ആശ്വാസം 5 ദിനം കൊണ്ട് ആവിയായിത്തുടങ്ങി. ഡീസല്‍ ലിറ്ററിന് ഇന്ന് 25 പൈസയാണ് വര്‍ധിച്ചത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.

കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 78.08 രൂപയായി ഉയര്‍ന്നു. അതേസമയം പെട്രോള്‍ വില 84.12 ആയി തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില 79.58 രൂപയായി ഉയര്‍ന്നു. പെട്രോള്‍ വില 85.62 രൂപയാണ്.

കോഴിക്കോട് ഡീസലിന്‍റെ വില 78.44 രൂപയായി വര്‍ധിച്ചു. പെട്രോള്‍ വില 84.49 രൂപയാണ്. രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഡീസല്‍ വില 77.92 രൂപയായി ഉയര്‍ന്നു. പെട്രോള്‍ വില 87.72 രൂപയാണ്. ഡല്‍ഹിയിലെ ഡീസല്‍, പെട്രോള്‍ വില യഥാക്രമം 74.35 രൂപ, 82.26 രൂപ എന്നിങ്ങനെയാണ്.

prp

Related posts

Leave a Reply

*