ജയലളിതയായി നിത്യാ മേനോന്‍..! ദ അയേണ്‍ ലേഡിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്ക് ചിത്രം ‘ദ അയേണ്‍ ലേഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടി നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. ഫസ്റ്റ്‌ലുക്കില്‍ ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് നിത്യയെ കാണിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ സംവിധായിക പ്രിയദര്‍ശിനിയാണ് സിനിമയുടെ പോസ്റ്റര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. സംഭവബഹുലമായ ജയലളിതയുടെ ജീവിതമാണ് അണിയറ പ്രവര്‍ത്തകര്‍ വെള്ളിത്തിരയില്‍ എത്തിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനു പുറമെ സിനിമാരംഗത്തും തിളങ്ങിയ വ്യക്തിത്വമായിരുന്നു ജയലളിത.

സിനിമാരംഗത്ത് പ്രവര്‍ത്തിച്ചപ്പോള്‍ കിട്ടിയ അതേ സ്വീകാര്യത രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അവരെ സഹായിച്ചിരുന്നു. തമിഴ് ജനതയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയായിരുന്നു ജയലളിതയുടെ വിയോഗമുണ്ടായത്.

ചെന്നൈയിലെ കോടമ്പാക്കമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്ന്.  ബ്ലാക്ക് ആന്‍ഡ് വൈറ്റായി തുടങ്ങുന്ന ചിത്രം പിന്നീട് കളറിലേക്ക് മാറുന്ന രീതിയിലാണ് ചിത്രീകരണം ഉദ്ദേശിക്കുന്നത്. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് സിനിമ തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. പേപ്പര്‍ടെയില്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

 

prp

Related posts

Leave a Reply

*