വീണ്ടുമൊരു പ്രണയചിത്രം കൂടി; ‘പ്രേമസൂത്ര’ത്തിന്‍റെ ടീസര്‍ പുറത്തെത്തി

മലയാള സിനിമയില്‍ പുതിയൊരു പ്രണയ ചിത്രം കൂടി എത്തുകയാണ്. ‘പ്രേമസൂത്രം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.

ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ബാലു വര്‍ഗീസ്, ലിജോമോള്‍ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. കമലം ഫിലിംസിന്‍റെ ബാനറില്‍ ടി .ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നതും ജിജു അശോകന്‍  തന്നെയാണ്.

ധര്‍മജന്‍, സുധീര്‍കരമന, വിഷ്ണു ഗോവിന്ദന്‍, ശ്രീജിത്ത് രവി , ശശാങ്കന്‍,വിജിലേഷ്, മുസ്തഫ,സുമേഷ് വെട്ടുകിളി പ്രകാശ്,ബിറ്റോഡേവിസ്, കുഞ്ഞൂട്ടി,ചേതന്‍, അനുമോള്‍,അഞ്ജലി ഉപാസന,മഞ്ചു മറിമായം, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Leave a Reply

*