ആരാധകരെ ദുഖത്തിലാഴ്ത്തി സ്‌പൈഡര്‍ ക്യാച്ചര്‍ ഡിവില്ലിയേഴ്‌സ് വിരമിച്ചു

ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഡിവില്ലിയേഴ്‌സ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഡിവില്ലിയേഴ്‌സിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. 34ാം വയസ്സിലാണ് ഡിവില്ലേഴ്‌സിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. വിദേശത്ത് ഇനി കളിക്കില്ലെന്നാണ് ഡിവില്ലിയേഴ്‌സിന്‍റെ തീരുമാനം. ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റന്‍സിനായി കളിക്കുമെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

114 ടെസ്റ്റിലും 228 ഏകദിനത്തിലും 78 ട്വന്റി-20 യിലും കളിച്ച താരമാണ് ഡിവില്ലിയേഴ്‌സ്. തീരുമാനം ഉചിതമായ സമയത്താണ് എടുത്തതെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. 14 വര്‍ഷത്തോളം നീളുന്ന രാജ്യാന്തര കരിയറിനാണ് തിരശീലയിടുന്നത്. ഇനി അടുത്ത തലമുറയ്ക്കായി വഴിമാറികൊടുക്കേണ്ട സമയമാണ്, എന്‍റെ ഊഴം അവസാനിച്ചിരിക്കുന്നുവെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു. കഴിഞ്ഞദിവസം നടന്ന ഐപിഎല്‍ ക്രിക്കറ്റില്‍ ഡിവില്ലിയേഴ്‌സിന്‍റെ മിന്നുന്ന പ്രകടനം ആരാധകരെയും ക്യാപ്റ്റനെയും അമ്പരപ്പിച്ചിരുന്നു.

ബാറ്റിംഗിലും ബൗളിങ്ങിലും ഡിവില്ലിയേഴ്സ് തകര്‍ത്തുവെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞു. ഡിവില്ലിയേവ്സിന്റെ മികച്ച ക്യാച്ചാണ് കാണികളെ ഞെട്ടിച്ചത്. സ്പൈഡര്‍മാന്‍ ക്യാച്ച് എന്നാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇതിനെ വിശേഷിപ്പിച്ചത്. ഒരു വിധത്തിലും ക്യാച്ച് സാധ്യമല്ലായിരുന്നു. എന്നിട്ടു പോലും ചാടി പറന്ന് ഒറ്റ കൈകൊണ്ട് ബോളിനെ ഡിവില്ലിയേഴ്സ് എടുത്തു. അദ്ദേഹത്തിന്‍റെ ബാലന്‍സിംഗ്, ആ ക്യാച്ച് എടുത്ത വിധം വിസ്മയകരമാണ്. ഡിവില്ലിയേഴ്‌സ് എന്നും തന്നെ ഇതുപോലെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂവെന്നും ക്യാപ്റ്റന്‍ കോഹ്ലി ട്വിറ്ററില്‍ കുറിച്ചു.

prp

Related posts

Leave a Reply

*