പൊളിച്ചത് “പ്രതി’യുടെ വീടല്ല വെട്ടിലായി യോ​ഗി

ന്യൂഡല്‍ഹി
ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയില്‍ പ്രതിഷേധിച്ചതിന് യോഗി സര്‍ക്കാര്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത വീട് ‘പ്രതി’യുടെ പേരില്‍ ഉള്ളതല്ലെന്നതിന് തെളിവ് പുറത്ത്.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ കൗണ്‍സിലര്‍ അഫ്രീന്‍ ഫാത്തിമയുടെ പിതാവ് മുഹമ്മദ് ജാവേദിനെ കേസില് പ്രതിയാക്കിയതിന് പിന്നാലെ ഞായര്‍ രാവിലെ വീട് തകര്ക്കുകയായിരുന്നു. എന്നാല്, വീട് അഫ്രീന്റെ അമ്മ പര്വീണ് ഫാത്തിമയുടെ പേരിലാണെന്നതിന്റെ രേഖ പുറത്തുവന്നു. 
 പ്രയാഗ്രാജ് വികസന അതോറിറ്റിയില്‍ കരം അടച്ചതിന്റയും വെള്ളക്കരമൊടുക്കിയതിന്റേയും രേഖകള് പര്വീണിന്റെ പേരാണ്. നോട്ടീസ് നല്‍കാതെ വീട് തകര്‍ത്തതെന്ന വസ്തുത പുറത്തുവന്നതിന് പിന്നാലെ വീട് പ്രതിയുടെ പേരിലുള്ളതല്ലെന്ന് തെളിഞ്ഞതോടെ യുപി സര്ക്കാരും ബിജെപി വെട്ടിലായി. “അനധികൃത’മെന്നു പറഞ്ഞ് പൊളിച്ച വീടിന്റെ നികുതിയടക്കം സ്വീകരിച്ചതിന് സര്‍ക്കാര്‍ വിശദീകരണം നല്കേണ്ടിവരും.

മുസ്ലിംവ്യക്തി നിയമമനുസരിച്ച്‌ ഭാര്യയുടെ സ്വത്ത് ഭര്‍ത്താവിന് അവകാശപ്പെട്ടതല്ല. ഇതും കോടതിയില്‍ സര്‍ക്കാരിന് വെല്ലുവിളിയാകുമെന്ന് അഭിഭാഷകന്‍ കെ കെ റോയി പറഞ്ഞു. പ്രയാഗ്രാജ് സംഘര്‍ഷത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാരോപിച്ചാണ് മുഹമ്മദ് ജാവേദിനെ അറസ്റ്റുചെയതത്.

prp

Leave a Reply

*