യമനിലെ കുടയേറ്റ തടങ്കല്‍ കേന്ദ്രത്തില്‍ തീപിടിത്തം; 8 പേര്‍ മരിച്ചു; 170 പേര്‍ക്ക് പരിക്ക്

സന്‍അ: യമന്റെ തലസ്ഥാനനഗരമായ സന്‍അയിലെ കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 8 പേര്‍ മരിച്ചു. 170 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്കയുടെ ഓഫിസ് നല്‍കിയ വിവരമനുസരിച്ച ഹൂഥി വിമതരുടെ നേതൃത്വത്തിലുള്ള ഒരു കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിന്റെ കാരണ വ്യക്തമല്ല. മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ട്.

”കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള തടങ്കല്‍പ്പാളയത്തിലുണ്ടായ തീപിടിത്തത്തില്‍ അഭയാര്‍ത്ഥികള്‍ മരിക്കാനിടയായതില്‍ ഖേദിക്കുന്നു. എട്ട് പേരാണ് ഇതുവരെ മരിച്ചത്. അവസാന കണക്കെടുക്കുമ്ബോള്‍ മരണ സംഖ്യഇനിയും ഉയര്‍ന്നേക്കാം. മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ ദുഃഖവും അനുശോചനവുമറിയിക്കുന്നു” ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്കയുടെ ഔദ്യോഗിക ഹാന്‍ഡലില്‍ നിന്ന് ട്വീറ്റ് ചെയ്തു.

170 പേര്‍ക്കും ലഭ്യമായ ചികില്‍സ നല്‍കുന്നുണ്ടെന്നും പരിക്കേറ്റവരില്‍ 90 പേരുടെ നില ഗുരുതരമാണെന്നും സംഘടന അറിയിച്ചു.

prp

Leave a Reply

*