കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ പൂര്‍ണമായും സ്വാശ്രയത്വം നേടി; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെതിരായ പോരാട്ടത്തെ സ്വച്ഛ് ഭാരത് മിഷന്‍ സാഹയകരമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരോടും കുത്തിവെപ്പ് എടുക്കുന്നവരോടും വിഡിയോ കോണ്‍ഫറന്‍സ് വഴി സംവദിക്കുകയായിരുന്നു അദേഹം. ‘രാജ്യത്ത് രണ്ടു ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. അത് രാജ്യവ്യാപകമായി വിതരണം നടത്തുകയും ചെയ്യുന്നു. സ്വയംപര്യപ്തരായി എന്നുമാത്രമല്ല കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ ഇന്ത്യ നിരവധി രാജ്യങ്ങളെ സഹായിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു.

‘ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പരിപാടി നടത്തുന്നത് നമ്മുടെ രാജ്യത്താണ്. സ്വന്തമായി വാക്‌സിന്‍ ഉതിപാദിപ്പക്കാന്‍ ഇച്ഛാശക്തി രാജ്യത്തിനുണ്ട്. ഇക്കാര്യത്തില്‍ രാജ്യം പൂര്‍ണമായും ഒരു സ്വാശ്രയമായി മാറിയിരിക്കുകയാണ്’ പ്രധാന മന്ത്രി വ്യക്തമാക്കി.

വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ വാരണാസിയില്‍ 15 വാക്‌സിനേഷന്‍ സെന്ററുകളിലായി 20,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് അദേഹം അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ 10,43,534 പേരാണ് വാക്‌സിനെടുത്തിരിക്കുന്നത്.

‘നേരത്തെ വാക്‌സിന്‍ എപ്പോഴെത്തുമെന്നത് എനിക്കുമേല്‍ സമ്മര്‍മുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു അത് രാഷ്ട്രീയനേതാക്കളല്ല ശാസ്ത്രജ്ഞരാണ് അത് തീരുമാനിക്കുന്നതെന്ന്. നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ ഗവേഷണങ്ങള്‍ക്കൊടുവില്‍ വാക്‌സിന്‍ എത്തിയിരിക്കുന്നു’ ഫ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*