താക്കീത് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല: ഭീകരവാദത്തിന് സാമ്ബത്തിക സഹായങ്ങള്‍ ലഭിക്കുന്നത് തടഞ്ഞില്ല, പാക്കിസ്ഥാന്‍‍ വീണ്ടും ഗ്രേലിസ്റ്റില്‍

ഇസ്ലാമബാദ് : താക്കീത് നല്‍കിയിട്ടും ഭീകര വാദത്തിനെതിരെ നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്ന് ആരോപിച്ച്‌ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പാക്കിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷമായി പാക്കിസ്ഥാന്‍ ഗ്രേ ലിസ്റ്റിസാണ് തുടരുന്നത്.

അന്താരാഷ്ട്ര തലത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് സാമ്ബത്തിക സഹായം ലഭിക്കുന്നതുമായ ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എഫ്‌എടിഎഫ്. ഗ്രേലിസ്റ്റില്‍ തുടരുന്നതിനാല്‍ ഇതുവരെ പാക്കിസ്ഥാന് 38 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

തന്ത്രപരമായി ഭീകരവാദത്തെ നേരിടുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. നേരത്തെ എഫ്‌എടിഎഫ് മുന്നോട്ട് വെച്ച 27 നിര്‍ദ്ദേശങ്ങള്‍ ഇനിയും നടപ്പിലാക്കിയില്ല. അതേസമയം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികളില്‍ നേരിയ പുരോഗതി വന്നിട്ടുണ്ട്. എന്നാല്‍ സാമ്ബത്തിക സഹായം നല്‍കുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികളില്‍ പിഴവുണ്ടായെന്ന് എഫ്‌എടിഎഫ് അധ്യക്ഷന്‍ മാര്‍കസ് പ്ലെയെര്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് തീവ്രവാദത്തിന് സാമ്ബത്തിക സഹായം നല്‍കുന്ന ശക്തികളെ അടിച്ചമര്‍ത്താന്‍ എഫ്.എ.ടി.എഫ് പാകിസ്ഥാനോട് ആവശ്യപ്പെട്ടത്. ഫെബ്രുവരി വരെയായിരുന്നു സമയം അനുവദിച്ചത്. എന്നാല്‍ പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും വരുത്തിയിട്ടില്ല. ജൂണ്‍ മാസത്തിനകം 27ല്‍ ബാക്കിയുളള മൂന്ന് കാര്യങ്ങളും പൂര്‍ത്തിയാക്കണമെന്ന് എഫ്.എ.ടി.എഫ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.

പാക്കിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ തുടരുകയോ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ രാജ്യത്തിന് ലോക ബാങ്ക്, ഐഎംഎഫ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവടങ്ങളില്‍ നിന്നുള്ള സാമ്ബത്തിക സഹായം ലഭിക്കുകയില്ല. നിലവില്‍ സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന്‍ കരിമ്ബട്ടികയിലായാല്‍ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകും. കഴിഞ്ഞ 13 വര്‍ഷമായി പാകിസ്താന്‍ ഗ്രേ ലിസ്റ്റില്‍ തുടരുകയാണ്. ഇത് 38 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് പാകിസ്താന് ഉണ്ടാക്കിയത്.

prp

Leave a Reply

*