ന്യൂനമര്‍ദ്ദം: വിഴിഞ്ഞത്ത് അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് അതിജാഗ്രതാ നിര്‍ദേശം. ഉള്‍ക്കടലില്‍ പോയ മത്സ്യതൊഴിലാളികളെ തിരികെ വിളിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാലാണ് തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നത് നിരോധിച്ചു. പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെ മറൈന്‍ എന്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തി. ഉള്‍ക്കടലില്‍ ഉള്ളവരെ സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരം നല്‍കിയതായി അധികൃതര്‍ പറഞ്ഞു.

മത്സ്യ ബന്ധനം നിരോധിച്ചതോടെ പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് ഇതിന് ബദല്‍ വരുമാന മാര്‍ഗം നല്‍കണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം. സുരക്ഷാ കിറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അടിയന്തരമായി നല്‍കണമെന്നും മത്സ്യതൊഴിലാളികള്‍ ആവശ്യപ്പെട്ടു.

prp

Leave a Reply

*