ഭീമന്‍ പെരുമ്പാമ്പിന്‍റെ വയറ്റില്‍ നിന്ന് ഇരയെ പുറത്തെടുക്കുന്ന വീഡിയോ വൈറലാകുന്നു

അനങ്ങാന്‍ വയ്യാതെ കിടന്ന ഭീമന്‍ പെരുമ്പാമ്പിന്‍റെ വയറ്റില്‍ നിന്ന് ഇരയെ പുറത്തെടുക്കുന്ന വീഡിയോ വൈറലാകുന്നു. തായ്ലന്‍ഡിലെ പത്തുംതാനിയിലാണ് സംഭവം. ഗ്രാമത്തിലെത്തിയ പെരുമ്പാമ്പ് വലിയ ഒരു പൂവന്‍ കോഴിയെയാണ് അകത്താക്കിയത്.

കര്‍ഷകന്‍ രാവിലെ കോഴിക്കൂട് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് കോഴികളെ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് സമീപവാസികളുടെ സഹായത്താല്‍ നടത്തിയ തിരച്ചിലില്‍ സമീപത്ത് നിന്നും അദ്ദേഹം ഒരു ഭീമന്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു.

വയര്‍ വീര്‍ത്ത് അനങ്ങാന്‍ പറ്റാത്ത വിധം അത് കിടക്കുകയായിരുന്നു. തുടര്‍ന്ന് ഒരു ഉപകരണത്തിന്റെ സഹായത്താല്‍ പാമ്പിന്‍റെ വയറ്റില്‍ നിന്ന് കോഴിയെ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് പാമ്ബിനെ സമീപത്തുള്ള വനത്തില്‍ തുറന്ന് വിട്ടു.

Related posts

Leave a Reply

*