പാലക്കാട്: സംസ്ഥാനത്ത് പച്ചക്കറിയ്ക്ക് വില കുതിച്ചുയരുന്നു. ഇതോടെ പൂഴ്ത്തി വ്യാപകമെന്ന് പരാതി ഉയര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന ആരംഭിച്ചു. പാലക്കാട് ജില്ലയിലാണ് പച്ചക്കറി പൂഴ്ത്തി വെയ്പ്പ് തടയുന്നതിന് വേണ്ടി ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധന നടത്തിയത്. സിവില്‍ സപ്ലൈസ് , ലീഗല്‍ മെട്രോളജി വകുപ്പുകളാണ് പ്രധാന മാര്‍ക്കറ്റുകളിലും, കടകളിലുമായി പരിശോധന നടത്തുന്നത്.
സവാള, ചെറിയഉള്ളി, വെളുത്തുള്ളി എന്നിവ നിശ്ചിതഅളവില്‍ കൂടുതല്‍ സൂക്ഷിക്കുന്നുണ്ടോയെന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ആയതിനാല്‍ എല്ലാ പച്ചക്കറിക്കടകളിലും വില വിവര പട്ടിക നിര്‍ബന്ധമാക്കാനാണ് തീരുമാനം. കൂടാതെ കൃത്രിമ വിലകയറ്റത്തിന് കാരണമാകുന്ന കച്ചവടത്തിനെതിരെ നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലുടനീളം താലൂക്ക് അടിസ്ഥാനത്തില് പരിശോധന തുടരുകയാണ്.
courtsey content - news online