അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും പരസ്യ ചിത്രത്തില്‍; ആകാംക്ഷയോടെ ആരാധകര്‍

റ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി ദമ്ബതിമാരാണ് അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും. ഇവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നുതന്നെ വൈറലാകാറുണ്ട്. ജീവിതത്തിലെ ഇവരുടെ കെമിസ്ട്രി സ്‌ക്രീനിലേക്ക് എത്തുമ്ബോഴും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്.

ഇപ്പോഴിതാ ഒരു പരസ്യ ചിത്രത്തിനാണ് ഇരുവരും ഒന്നിക്കുന്നത്. ഇരുവരും ഇതിനു മുമ്ബും നിരവധി പരസ്യ ചിത്രങ്ങളില്‍ ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്. അഭിഷേക് വര്‍മ്മന്‍ ആണ് ഇരുവരെയും ഒന്നിച്ച്‌ പരസ്യ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നത്. ഷൂട്ടിംഗിനിടിയിലെ ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. എന്തിനെ പറ്റിയുള്ള പരസ്യത്തിലാണ് ഇവര്‍ ഒന്നിക്കുന്നതെന്നുള്ള വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും ആരാധകര്‍ പരസ്യ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.

courtsey content - news online
prp

Leave a Reply

*