കാക്കി യൂണിഫോം മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ ധരിക്കുന്നത് നിര്‍ത്തണം; പൊലീസ് സേനക്ക് മാത്രമായി കാക്കി വസ്ത്രം നിജപ്പെടുത്തണമെന്ന ആവശ്യവുമായി പൊലീസ്

തിരുവനന്തപുരം: കാക്കി യൂണിഫോം മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ ധരിക്കുന്നത് നിര്‍ത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ട് പൊലീസ്.പൊലീസ് സേനക്ക് മാത്രമായി കാക്കി വസ്ത്രം നിജപ്പെടുത്തണമെന്നാണ് ആവശ്യം.

പൊലീസിന്റെതിന് സമാനമായ യൂനിഫോമിട്ട് മറ്റ് ചില വകുപ്പിലെ ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണ പരത്തുകയാണെന്നാണ് പരാതി. പൊലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, വനം വകുപ്പ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കാക്കി യൂനിഫോമാണ്. പക്ഷേ, പൊലീസിന് സമാനമായ ചിഹ്നങ്ങളോ ബെല്‍റ്റോ ഇതര സേനാവിഭാഗങ്ങള്‍ ഉപയോഗിക്കാറില്ല.

എന്നാല്‍, ഒറ്റനോട്ടത്തില്‍ പൊലീസിന് സമാനമായാണ് ജനങ്ങള്‍ ഈ യൂനിഫോമിനെയും കാണുന്നതെന്നാണ് പൊലീസിന്റെ പരാതി. പൊലീസ് ആക്‌ട് പ്രകാരം പൊലീസ് യൂനിഫോമിന് സമാനമായി വസ്ത്രം ധരിക്കുന്നതും തെറ്റാണെന്നും ചൂണ്ടിക്കാട്ടുന്നു.

prp

Leave a Reply

*