ക്രിമിയയില്‍ ഉക്രയ്‌ന്‍ ആക്രമണം ; 9 യുദ്ധവിമാനം തകര്‍ത്തു

കീവ്
റഷ്യയുടെ ഭാഗമായ ക്രിമിയയിലെ സാകി വ്യോമതാവളത്തില്‍ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തില്‍ റഷ്യയുടെ ഒമ്ബത് യുദ്ധവിമാനം തകര്‍ന്നതായി ഉക്രയ്ന്‍ വ്യോമസേന.

തങ്ങളാണ് ആക്രമണം നടത്തിയതെന്ന് പരസ്യമായി സമ്മതിക്കാതെയായിരുന്നു വെളിപ്പെടുത്തല്‍. ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിന് മണിക്കൂറുകള്‍ക്കുശേഷം നടത്തിയ പ്രതിദിന ടിവി അഭിസംബോധനയില്‍ റഷ്യ ക്രിമിയയില്‍ ആരംഭിച്ച യുദ്ധം ക്രിമിയയെ തിരിച്ചുപിടിച്ച്‌ അവസാനിപ്പിക്കുമെന്ന് ഉക്രയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കി വ്യക്തമാക്കിയിരുന്നു. 2014ലാണ് ഹിതപരിശോധനയിലൂടെ ക്രിമിയന്‍ ദ്വീപിനെ റഷ്യ തങ്ങളുടെ ഭാഗമാക്കിയത്. ക്രിമിയയില്‍ത്തന്നെയുള്ള ഗറില്ല പോരാളികളായിരിക്കാം ആക്രമണത്തിന് പിന്നിലെന്ന് സെലന്‍സ്കിയുടെ ഉപദേശകന്‍ ഒലെസക്സി അരെസ്റ്റോവിച്ച്‌ പറഞ്ഞു.

ക്രിമിയയില്‍ ആക്രമണം നടത്തിയാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യോമതാവളത്തിലെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി മധ്യ ഉക്രയ്നിലെ നിപ്രോപെട്രോവ്സ്കിലേക്ക് റഷ്യ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 21 പേര്‍ കൊല്ലപ്പെട്ടെന്ന് നഗരത്തിന്റെ മേയര്‍ പറഞ്ഞു.

prp

Leave a Reply

*