തൃശൂര്‍ പൂരത്തിന് പരിസമാപ്തി; ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു

തൃശൂര്‍: തൃശൂര്‍ പൂരത്തിന്‍്റെ ചടങ്ങുകള്‍ സമാപിച്ചു. ഇന്നലെ അര്‍ധരാത്രി കഴിഞ്ഞുണ്ടായ ദുരന്തത്തില്‍ രണ്ടു പേര്‍ മരിച്ച സാഹചര്യത്തിലാണ് ചടങ്ങുകള്‍ പതിവിലും നേരത്തെ അവസാനിപ്പിച്ചത്. ഇന്ന് പകല്‍ പൂരവും വെടിക്കെട്ടും വേണ്ടെന്ന് വെച്ചു. തിരുവമ്ബാടി, പാറമേക്കാവ് ഭഗവതിമാരുടെ ഉപചാരം ചൊല്ലല്‍ രാവിലെ തന്നെ പൂര്‍ത്തിയാക്കി. ഇത് ഉച്ചയ്ക്കാണ് നടക്കാറുള്ളത്. അടുത്തവര്‍ഷം മേയ് 10നാണ് പൂരം.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളി​ലെ ക​ണി​മം​ഗ​ലം വി​ഭാ​ഗം ആ​ദ്യ​മെ​ത്തിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്. പി​ന്നാ​ലെ, കി​ഴ​ക്കും​പാ​ട്ടു​ക​ര പ​ന​മു​ക്കം​പ​ള്ളി, ചെ​മ്ബൂ​ക്കാ​വ്, കാ​ര​മു​ക്ക്-​പൂ​ക്കാ​ട്ടി​ക്ക​ര, ലാ​ലൂ​ര്‍, ചൂ​ര​ക്കോ​ട്ടു​ക്കാ​വ്, അ​യ്യ​ന്തോ​ള്‍, കു​റ്റൂ​ര്‍ നെ​യ്ത​ല​ക്കാ​വ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ​ത്തി മ​ട​ങ്ങി. ഏ​ഴ​ര​യോ​ടെ തി​രു​വ​മ്ബാ​ടി വി​ഭാ​ഗം മ​ഠ​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. കൊ​മ്ബ​ന്‍ ക​ണ്ണ​ന്‍ തി​ട​മ്ബേ​റ്റി. പ​ഴ​യ ന​ട​ക്കാ​വി​ലെ മ​ഠ​ത്തി​ലെ​ത്തി ഇ​റ​ക്കി പൂ​ജ​ക്ക്​ ശേ​ഷം 11.30ന് ​പ്ര​സി​ദ്ധ​മാ​യ മ​ഠ​ത്തി​ല്‍വ​ര​വ് പ​ഞ്ച​വാ​ദ്യം ആ​രം​ഭി​ച്ചു. കോ​ങ്ങാ​ട് മ​ധു​വാ​യി​രു​ന്നു പ്ര​മാ​ണി. തി​രു​വ​മ്ബാ​ടി ച​ന്ദ്ര​ശേ​ഖ​ര​ന്‍ തി​ട​മ്ബേ​റ്റി.

ര​ണ്ട​ര​യോ​ടെ നാ​യ്ക്ക​നാ​ലി​ല്‍ എ​ത്തി പ​ഞ്ച​വാ​ദ്യം അ​വ​സാ​നി​പ്പി​ച്ച്‌ ശ്രീ​മൂ​ല​സ്ഥാ​ന​ത്തേ​ക്ക് പാ​ണ്ടി കൊ​ട്ടി​ക്ക​യ​റി. കി​ഴ​ക്കൂ​ട്ട് അ​നി​യ​ന്‍മാ​രാ​രു​ടെ പ്ര​മാ​ണ​ത്വ​ത്തി​ല്‍ പ​ഞ്ചാ​രി. നാ​ലേ​മു​ക്കാ​ലി​ന് മേ​ളം അ​വ​സാ​നി​പ്പി​ച്ച്‌ വ​ട​ക്കും​നാ​ഥ​നെ പ്ര​ദ​ക്ഷി​ണം​വെ​ച്ച്‌​ തെ​ക്കേ​ഗോ​പു​ര​ന​ട വ​ഴി പു​റ​ത്തി​റ​ങ്ങി.

പ​ക​ല്‍ പ​ന്ത്ര​ണ്ടോ​ടെ പാ​റ​മേ​ക്കാ​വ് വി​ഭാ​ഗം 15 ആ​ന​ക​ളോ​ടെ പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി. ചു​വ​ന്ന കു​ട ചൂ​ടി പ്രൗ​ഢി ചോ​രാ​ത്ത പു​റ​പ്പാ​ടി​ന് പാ​റ​മേ​ക്കാ​വ് പ​ത്മ​നാ​ഭ​ന്‍ തി​ട​മ്ബേ​റ്റി. ഭ​ഗ​വ​തി​യെ പാ​ണി കൊ​ട്ടി പു​റ​ത്തി​റ​ക്കി​യ പെ​രു​വ​നം കു​ട്ട​ന്‍മാ​രാ​ര്‍ പ്ര​മാ​ണി​യാ​യി ക്ഷേ​ത്ര മു​റ്റ​ത്ത് വി​സ്ത​രി​ച്ച ചെ​മ്ബ​ട മേ​ളം. സ്പെ​ഷ​ല്‍ കു​ട​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​വ​ത​രി​പ്പി​ച്ച്‌ കു​ട​മാ​റ്റ​ത്തി​െന്‍റ പ​ക​ര്‍​ന്നാ​ട്ടം. ഒ​ന്നേ​മു​ക്കാ​ലോ​ടെ മേ​ളം ക​ലാ​ശി​ച്ച്‌ വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ര​ണ്ട​ര​യോ​ടെ പെ​രു​വ​ന​വും ഇ​രു​ന്നൂ​റി​ല​ധി​കം ക​ലാ​കാ​ര​ന്‍​മാ​രും അ​ണി​നി​ര​ന്ന ഇ​ല​ഞ്ഞി​ത്ത​റ മേ​ളം. മേ​ള​ത്തി​നു ശേ​ഷം പാ​റ​മേ​ക്കാ​വും തു​ട​ര്‍​ന്ന്​ തി​രു​വ​മ്ബാ​ടി​യും തെ​ക്കേ​ഗോ​പു​രം വ​ഴി ഇ​റ​ങ്ങി.

പാ​റ​മേ​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ തി​ട​േ​മ്ബ​റ്റി​യ പ​ത്മ​നാ​ഭ​ന്‍ രാ​ജാ​വി​െന്‍റ പ്ര​തി​മ വ​ലം വെ​ച്ച്‌ വ​രു​ന്ന​തി​നി​ട​യി​ല്‍ തി​രു​വ​മ്ബാ​ടി തെ​ക്കേ​ഗോ​പു​ര​ത്തി​ല്‍ നി​ല​യു​റ​പ്പി​ച്ചു. തെ​ക്കേ​ഭാ​ഗ​ത്ത് പാ​റ​മേ​ക്കാ​വി​െന്‍റ 15 ആ​ന​ക​ള്‍ നി​ര​ന്ന​പ്പോ​ള്‍ വ​ട​ക്ക് ഭാ​ഗ​ത്ത് തി​രു​വ​മ്ബാ​ടി​യു​ടെ ച​ന്ദ്ര​ശേ​ഖ​ര​ന്‍ മാ​ത്രം. കു​ട​മാ​റ്റം ഇ​ത്ത​വ​ണ കു​ട​ക​ളു​ടെ പ്ര​ദ​ര്‍ശ​ന​മാ​യി​രു​ന്നു.

പൂ​ര​ങ്ങ​ള്‍ രാ​ത്രി​യി​ലും ആ​വ​ര്‍ത്തി​ച്ചു. തി​രു​വ​മ്ബാ​ടി​യു​ടെ രാ​ത്രി പൂ​ര​ത്തി​ന് കു​ട്ട​ന്‍​കു​ള​ങ്ങ​ര അ​ര്‍ജു​ന​ന്‍ തി​ട​മ്ബേ​റ്റി. പാ​റ​മേ​ക്കാ​വി​ന് ഗു​രു​വാ​യൂ​ര്‍ ന​ന്ദ​നും. പാ​റ​മേ​ക്കാ​വി​െന്‍റ രാ​ത്രി പ​ഞ്ച​വാ​ദ്യ​ത്തി​ന് പ​ര​ക്കാ​ട് ത​ങ്ക​പ്പ​ന്‍ മാ​രാ​ര്‍ പ്ര​മാ​ണി​യാ​യി.

പു​രു​ഷാ​രം നി​റ​യു​ന്ന തേ​ക്കി​ന്‍​കാ​ട് മൈ​താ​നി​യി​ല്‍ പൂ​ര​നാ​ളി​ല്‍ പൊ​ലീ​സ് മാ​ത്ര​മാ​യി​രു​ന്നു നി​റ​ഞ്ഞ​ത്. ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ള്‍, പൂ​രം ക​മ്മി​റ്റി​ക്കാ​ര്‍, വെ​ടി​ക്കെ​ട്ട് ജോ​ലി​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​ല്ലാം പാ​സ് ന​ല്‍​കി​യാ​ണ് പൊ​ലീ​സ് പ്ര​വേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം എ​ല്ലാം ച​ട​ങ്ങാ​യി മാ​ത്രം ന​ട​ത്തി​യ പൂ​രം സം​ഘാ​ട​ക​ര്‍ ഇ​ത്ത​വ​ണ ഓ​രോ ആ​ന​യെ വീ​തം എ​ഴു​ന്ന​ള്ളി​ച്ചു. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പൊ​ലീ​സു​കാ​രാ​ണ് ഇ​ത്ത​വ​ണ ഡ്യൂ​ട്ടി​ക്കാ​യി എ​ത്തി​യ​ത്. എ​ല്ലാ​വ​ഴി​ക​ളും അ​ട​ച്ചി​ട്ടും പൂ​ര​പ്പ​റ​മ്ബി​ല്‍ മാ​ത്രം 700 പൊ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​രു​ന്നു.

prp

Leave a Reply

*