തൃക്കാക്കരയില്‍ വോട്ടര്‍മാര്‍ക്ക് കൗതുകമായി റോബോട്ടിന്റെ സേവനവും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ എറണാകുളം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് കൗതുകമായി റോബോട്ടിന്റെ സേവനവും. ബൂത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ താപനില പരിശോധനയും, സാനിറ്റൈസര്‍ വിതരണവുമാണ് റോബോട്ട് നിര്‍വഹിക്കുന്നത്.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് റോബോട്ടിന്റെ സേവനം ലഭ്യമാക്കുന്നത്.
ജില്ലാ ഭരണകൂടത്തിന്റേയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും അനുമതിയോടെ അസിമോ റോബോട്ടിക്സ് എന്ന കമ്ബനിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോബോട്ടിനെ‌ അവതരിപ്പിച്ചത്. ഹുമനോയിഡ് റോബോട്ടാണിത്. ജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് റോബോട്ടിന്റെ സേവനം കൊണ്ട് ലക്ഷ്യമിടുന്നത്.

അതേസമയം, തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് അഞ്ചാം മണിക്കൂറിലേക്ക് കടന്നു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 11.30-ന് പുറത്തു വന്ന ഔദ്യോ​ഗിക കണക്കനുസരിച്ച്‌
പോളിംഗ് ശതമാനം 35.67 ആണ്.

prp

Leave a Reply

*